മനോരമ ബജറ്റ് പ്രഭാഷണം ആറാം തീയതി

HIGHLIGHTS
  • പ്രഫ. ബിശ്വജിത് ധർ ബജറ്റ് വിശകലനം ചെയ്യും
  • വൈകിട്ട് 6 ന് കലൂർ ഗോകുലം കൺവൻഷൻ സെന്ററിൽ
manorama-budget
ഡോ. ബിശ്വജിത് ധർ
SHARE

കൊച്ചി ∙ മലയാള മനോരമയുടെ ഈ വർഷത്തെ ബജറ്റ് പ്രഭാഷണം ആറാം തീയതി. ഡൽഹി ജവാഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റി (ജെഎൻയു) സെന്റർ ഫോർ ഇക്കണോമിക് സ്റ്റഡീസ് ആൻഡ് പ്ലാനിങ്ങിലെ പ്രഫസർ ഡോ. ബിശ്വജിത് ധർ ആണു പ്രഭാഷകൻ. കലൂർ ഗോകുലം കൺവൻഷൻ സെന്ററിൽ വൈകിട്ട് ആറിനാണു പ്രഭാഷണം. 

സാമ്പത്തിക വിദഗ്ധനും ഗവേഷകനും എഴുത്തുകാരനുമായ പ്രഫ. ബിശ്വജിത് ബജറ്റ് നിർദേശങ്ങളുടെ കാണാപ്പുറങ്ങൾ അനാവരണം ചെയ്യും. കേരള സർക്കാരിന്റെ ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ ഐപിആർ സ്റ്റഡീസ് ബോർഡ് അംഗമായ ബിശ്വജിത്തിന്റെ പ്രഭാഷണത്തിൽ ബജറ്റ് കേരളത്തെ എങ്ങനെ ബാധിക്കുമെന്ന വിലയിരുത്തലും പ്രതീക്ഷിക്കാം. മനോരമയുടെ വാർഷിക ബജറ്റ് പ്രഭാഷണ പരമ്പരയിൽ ഇരുപത്തിനാലാമത്തേതാണിത്.

English Summary : Malayala Manorama budget lecture on February 6

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS