ADVERTISEMENT

തിരുവനന്തപുരം ∙ സഹകരണ സംഘം റജിസ്ട്രാറുടെ കീഴിലുള്ള പ്രാഥമിക സഹകരണ സംഘങ്ങളിലെയും ബാങ്കുകളിലെയും വായ്പക്കുടിശിക ഒഴിവാക്കുന്നതിനുള്ള ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രഖ്യാപിച്ചു. ഇന്നു മുതൽ മാർച്ച് 31 വരെയാണ് നവകേരളീയം കുടിശിക നിവാരണ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുടെ കാലാവധിയെന്നു മന്ത്രി വി.എൻ.വാസവൻ പറഞ്ഞു. മരിച്ചവർ, മാരകരോഗങ്ങൾ ബാധിച്ചവർ എന്നിവരുടെ വായ്പകൾ, കോവിഡ് ബാധിച്ചു വരുമാന ദാതാവ് മരിച്ച സംഭവങ്ങൾ ഉണ്ടെങ്കിൽ അത്തരം വായ്പകൾ ഉൾപ്പെടെ തീർപ്പാക്കാൻ പ്രത്യേക ഇളവുകൾ നൽകും.

കോവിഡ് ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഉണ്ടായ സാമ്പത്തിക ബുദ്ധിമുട്ടുകൾക്ക് ആശ്വാസം നൽകാൻ 2021 ഓഗസ്റ്റ് 16 മുതൽ 2022 സെപ്റ്റംബർ 30 വരെ നവകേരളീയം കുടിശിക നിവാരണ പരിപാടി നടത്തിയിരുന്നു. അന്നു പലർക്കും ആനുകൂല്യം പ്രയോജനപ്പെടുത്താൻ കഴിഞ്ഞിരുന്നില്ല. അതിനാലാണു വീണ്ടും പദ്ധതി നടപ്പാക്കുന്നത്.

ഈ പദ്ധതി അനുസരിച്ച് വായ്പ തീർപ്പാക്കിയ ശേഷം നടപടിക്രമങ്ങൾ പാലിച്ച് അവർക്കു പുതിയ വായ്പ അനുവദിക്കും. സംഘം ഭരണസമിതിയുടേതായിരിക്കും അന്തിമതീരുമാനം.

കൃത്യമായി വായ്പ തിരിച്ചടയ്ക്കുന്നവർക്കും ഒറ്റത്തവണ തീർപ്പാക്കലിൽ ആനുകൂല്യം ലഭിക്കും. 2022 ഏപ്രിൽ ഒന്നുമുതൽ കൃത്യമായി തുക അടച്ചു വരുന്ന വായ്പക്കാർക്കാണ് ഇതു ലഭിക്കുക.

പദ്ധതിയിൽ ഉൾപ്പെ‌ടാത്തവ

കേരള ബാങ്ക്, ഹൗസിങ് സഹകരണ സംഘങ്ങൾ, സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കുകൾ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിൽ ഉൾപ്പെടില്ലെന്നും മന്ത്രി അറിയിച്ചു.

English Summary : One time settlement in loan arrears at co operative society bank

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com