കെഎസ്ആർടിസി പെൻഷൻ: ഹർജി നാളെ പരിഗണിക്കും

ksrtc
SHARE

കൊച്ചി∙ വിരമിച്ച ജീവനക്കാർക്കുള്ള പെൻഷൻ ആനുകൂല്യങ്ങൾ 4 മാസത്തിനകം നൽകണമെന്ന സിംഗിൾബെഞ്ചിന്റെ ഉത്തരവു പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് കെഎസ്ആർടിസി നൽകിയ ഹർജികൾ ഹൈക്കോടതി നാളെ പരിഗണിക്കാൻ മാറ്റി. 4 മാസത്തിനകം ആനുകൂല്യങ്ങൾ നൽകാനുള്ള ഫണ്ട് ഇല്ലെന്നു ചൂണ്ടിക്കാട്ടിയുളള റിവ്യൂ ഹർജി ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണു പരിഗണിക്കുന്നത്.

സീനിയോറിറ്റിയും അടിയന്തര സാഹചര്യവും കണക്കിലെടുത്ത് പെൻഷൻ ആനുകൂല്യങ്ങൾ വിതരണം ചെയ്യാനുള്ള പദ്ധതി തയാറാക്കി കെഎസ്ആർടിസി ഹൈക്കോടതിയുടെ അനുമതിക്കു സമർപ്പിച്ചിരുന്നു. സീനിയോറിറ്റി അടിസ്ഥാനമാക്കി 38 പേർക്കും അടിയന്തര സാഹചര്യമുള്ള 7 പേർക്കും ഉൾപ്പെടെ ഒരു മാസം 45 പേർക്കു പെൻഷൻ ആനുകൂല്യങ്ങൾ നൽകുന്നതാണു പദ്ധതി. കക്ഷികളുടെ നിലപാട് കൂടി ആരാഞ്ഞ ശേഷമാകും ഇക്കാര്യത്തിൽ കോടതിയുടെ തീരുമാനം.

Content Highlight: KSRTC pension

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അച്ഛനാണ് മാതൃക അമ്മയാണ് ശക്തി

MORE VIDEOS