ADVERTISEMENT

ആലപ്പുഴ ∙ സിപിഎമ്മിലെ വിഭാഗീയതയുടെ ഭാഗമായി പാ‍ർട്ടിയിലെ ഒരു വിഭാഗം ഫോൺ ചോർത്തുന്നതായി ആരോപിച്ച് രണ്ടുപേർ ഡിജിപിക്കു പരാതി നൽകി. രണ്ടുപേർ കൂടി അടുത്ത ദിവസം പരാതി നൽകുമെന്നാണ് വിവരം.

പരാതി നൽകിയവരിൽ ഒരു ഏരിയ സെക്രട്ടറിയുമുണ്ട്. ജനപ്രതിനിധികളുടെയും അവരുടെ സ്റ്റാഫിന്റെയും ഉൾപ്പെടെ   ഫോൺ ചോർത്തുന്നതായി സൂചന ലഭിച്ചെന്ന് പാർട്ടിയിൽ‍ ഒരു വിഭാഗം പറയുന്നു.

പാർട്ടിയിലെ പ്രശ്നങ്ങളുടെ പേരിൽ സർ‍‍ക്കാരിന്റെ ഔദ്യോഗിക സംവിധാനം ഉപയോഗിച്ചുള്ള ഫോൺ ചോർത്തൽ പോലുള്ള കാര്യങ്ങൾ ഇനി ഉണ്ടാകാതിരിക്കാൻ ഉന്നതർക്ക് പരാതി നൽകേണ്ടത് അത്യാവശ്യമാണെന്ന നിലപാടിലാണ് ചോർത്തൽ ഭീഷണി നേരിടുന്നവർ. പരാതി ലഭിച്ചാൽ പൊലീസിന് അന്വേഷിക്കേണ്ടിവരും.

ലഹരിക്കടത്ത്, അശ്ലീല വിഡിയോ വിവാദങ്ങളോടെ പാർട്ടിയിൽ രൂക്ഷമായ വിഭാഗീയതയുടെ തുടർച്ചയാണ് ഫോൺ ചോർത്തൽ ആരോപണം.

English Summary : Complaint given to DGP regarding CPM phone hacking issue

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com