കബളിപ്പിച്ച് പണം തട്ടിയെന്ന കേസിൽ നടൻ ബാബുരാജ് അറസ്റ്റിൽ; ജാമ്യത്തിൽ വിട്ടു

baburaj-0402
ബാബുരാജ് (ഫയൽ ചിത്രം)
SHARE

അടിമാലി ∙ റിസോർട്ട് പാട്ടത്തിനു നൽകി കബളിപ്പിച്ചു പണം തട്ടിയെന്ന കേസിൽ നടൻ ബാബുരാജിനെ അടിമാലി പൊലീസ് അറസ്റ്റ് ചെയ്തു. അടിമാലി ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയ ബാബുരാജിനു ജാമ്യം ലഭിച്ചു. ഹൈക്കോടതി നിർദേശത്തെത്തുടർന്നു ബാബുരാജ് പൊലീസ് സ്റ്റേഷനിൽ ഹാജരാകുകയായിരുന്നു.

ആനവിരട്ടി കമ്പിലൈനിലുള്ള റിസോർട്ടും അനുബന്ധ സ്ഥാപനങ്ങളും 2020 ജനുവരിയിൽ പാട്ടത്തിനു നൽകി 40 ലക്ഷം രൂപ തട്ടിയെടുത്തെന്നു ബാബുരാജിനെതിരെ കോതമംഗലം സ്വദേശി അരുൺകുമാർ കഴിഞ്ഞ മാർച്ചിൽ അടിമാലി ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ കേസ് ഫയൽ ചെയ്തിരുന്നു. വഞ്ചനക്കുറ്റത്തിനു കേസെടുക്കാൻ കോടതി അടിമാലി പൊലീസിനു നിർദേശം നൽകി. ജാമ്യമില്ലാ വകുപ്പു ചുമത്തി പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. ബാബുരാജ് ഹൈക്കോടതിയെ സമീപിച്ചതോടെ വ്യവസ്ഥകളോടെ മുൻകൂർ ജാമ്യം ലഭിച്ചിരുന്നു. 

ഇതുപ്രകാരമാണു ബാബുരാജ് ഇന്നലെ അടിമാലി പൊലീസ് സ്റ്റേഷനിൽ ഹാജരായി മൊഴി നൽകിയത്. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി വൈദ്യപരിശോധനയ്ക്കു ശേഷം അടിമാലി ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കി ജാമ്യത്തിൽ വിട്ടയച്ചു.

English Summary: Actor Baburaj arrested in Cheating Case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

എന്‍റെ ഇന്‍സെക്യൂരിറ്റിയാണ് എന്നെ വളര്‍ത്തിയത്

MORE VIDEOS