യുവജനങ്ങൾ കുറയുന്നു, പ്രായമായവർ കൂടുന്നു; സംസ്ഥാനത്ത് ജനന നിരക്കും താഴേക്ക്

senior-citizens
പ്രതീകാത്മക ചിത്രം
SHARE

തിരുവനന്തപുരം ∙ സംസ്ഥാനത്തു യുവാക്കളുടെ എണ്ണം കുറയുകയും 60 വയസ്സ് കഴിഞ്ഞവർ വർധിക്കുകയുമാണെന്നു ബജറ്റ് പ്രസംഗത്തിൽ മന്ത്രി കെ.എൻ.ബാലഗോപാൽ. വിദ്യാഭ്യാസത്തിനും തൊഴിലിനും വിദേശത്തേക്കു പോകുന്ന ചെറുപ്പക്കാർ അവിടെ സ്ഥിരതാമസമാക്കുന്നു. ഇതുമൂലം തൊഴിലെടുക്കാൻ ശേഷിയുള്ള യുവജനങ്ങൾ കുറയുന്നു.

2021ലെ കണക്ക് അനുസരിച്ച് ജനസംഖ്യയുടെ 16.5% പേർ 60 വയസ്സ് പിന്നിട്ടവരാണ്. 2031 ആകുമ്പോൾ ഇത് 20% ആകും. ജനന നിരക്ക് കുറയുകയാണ്. എൺപതുകളിലും തൊണ്ണൂറുകളിലും ശരാശരി 6.5 ലക്ഷവും 5.3 ലക്ഷവും കുട്ടികൾ ജനിച്ചിരുന്ന സ്ഥാനത്ത് 2021 ൽ 4.6 ലക്ഷം ആയി കുറഞ്ഞു. 2031 ആകുമ്പോൾ ജനന നിരക്ക് 3.6 ലക്ഷത്തിലേക്കു താഴും. ആശ്രിത ജനസംഖ്യ ഏറ്റവും കൂടുതലുള്ള സംസ്ഥാനമായി കേരളം മാറിയേക്കാം. ഇതെക്കുറിച്ച് ശാസ്ത്രീയമായി പഠിക്കുമെന്നും മന്ത്രി അറിയിച്ചു.

ഒരു വിദ്യാർഥിക്കായി സർക്കാർ മുടക്കുന്നത് 50,000 രൂപ

ഒരു സ്കൂൾ വിദ്യാർഥിക്കു വേണ്ടി പ്രതിവർഷം സർക്കാർ മുടക്കുന്നത് 50,000 രൂപയാണെന്ന് മന്ത്രി. ഉന്നത വിദ്യാഭ്യാസ രംഗത്ത് ഇതിന്റെ പലമടങ്ങ് ചെലവഴിക്കുന്നു. വലിയ നിക്ഷേപം നടത്തി സർക്കാർ വളർത്തിയെടുക്കുന്ന യുവാക്കളെ പരമാവധി നാട്ടിൽ നിലനിർത്താനും തൊഴിൽ നൽകാനും കഴിയണം. അതിനു വേണ്ടതു ചെയ്യുമെന്ന് ബാലഗോപാൽ അറിയിച്ചു.

English Summary: Birth rate decreasing in Kerala

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS