ചീഫ് ജസ്റ്റിസ് മുഖ്യമന്ത്രിയെ സന്ദർശിച്ചു

s-manikumar-21-11
ചീഫ് ജസ്റ്റിസ് എസ്. മണികുമാർ
SHARE

കൊച്ചി∙ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്.മണികുമാർ ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ചു. രാവിലെ 8 മണിയോടെ പിഡബ്ല്യുഡി ഗെസ്റ്റ് ഹൗസിലായിരുന്നു കൂടിക്കാഴ്ച. 40 മിനിറ്റ് നീണ്ട കൂടിക്കാഴ്ചയ്ക്കു ശേഷം ചീഫ് ജസ്റ്റിസ് മടങ്ങി. ചീഫ് ജസ്റ്റിസിന്റെ മകളുടെ വിവാഹത്തിനു മുഖ്യമന്ത്രിയെ ക്ഷണിക്കാനാണു അദ്ദേഹത്തെ സന്ദർശിച്ചതെന്നു ഹൈക്കോടതി ഇറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.

അനുകൂല വിധി നേടാൻ ഹൈക്കോടതി ജഡ്ജിമാർക്കു കൈക്കൂലി നൽകണമെന്നു കക്ഷികളെ തെറ്റിദ്ധരിപ്പിച്ചു 77 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിൽ ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ ഭാരവാഹിക്ക് എതിരെ പൊലീസ് അന്വേഷണം നടക്കുന്ന സാഹചര്യത്തിലുള്ള സന്ദർശനത്തിനു പലതരം മാനങ്ങളുണ്ടെന്ന പ്രചാരണം വസ്തുതാവിരുദ്ധവും അടിസ്ഥാന രഹിതവുമാണെന്നു ഹൈക്കോടതി പത്രക്കുറിപ്പിൽ വ്യക്തമാക്കി. മറിച്ചുള്ള വാർത്തകൾ പ്രചരിക്കുന്നതിലുള്ള അസന്തുഷ്ടിയും പ്രകടിപ്പിച്ചു.

English Summary : Chief justice S Manikumar visited chief minister Pinarayi Vijayan

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഞാന്‍ ഈ പണി നിര്‍ത്തണോയെന്ന് ആലോചിച്ചു!

MORE VIDEOS