ADVERTISEMENT

കണ്ണൂർ ∙ ഇന്ധന സെസ് ചുമത്തിയതിൽ പ്രശ്നമുണ്ടെന്നു മനോരമ ന്യൂസിനോടു പ്രതികരിച്ച എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ വാർത്ത വന്ന് മണിക്കൂറുകൾക്കകം നിലപാടു മാറ്റി; സാധാരണ ജനങ്ങൾക്കു പരിരക്ഷ നൽകുന്ന ബജറ്റാണെന്നു തിരുത്തിപ്പറഞ്ഞു.

ആദ്യം പറഞ്ഞത് ഇങ്ങനെ: ‘ഇന്ധന സെസിൽ പ്രശ്നമുണ്ട്. വിലക്കുറവുളള കർണാടകയിൽനിന്നും മാഹിയിൽ നിന്നും ജനങ്ങൾ ഇന്ധനം അടിച്ചാൽ അതു കേരളത്തിനു തിരിച്ചടിയാകും. നികുതി വേണ്ടിവരുമ്പോൾ തന്നെ അതു ജനങ്ങൾക്കു പ്രയാസമാകരുത്. സർക്കാർ വിമർശനങ്ങൾ തള്ളിക്കളയില്ല; പരിശോധിക്കും.’

പിന്നീട് പരിയാരത്ത് മാധ്യമങ്ങൾക്കു മുന്നിൽ പറഞ്ഞതിങ്ങനെ:

‘ജനങ്ങളെ ബുദ്ധിമുട്ടിക്കാത്ത നികുതി വർധന മാത്രമാണ് ബജറ്റ് നിർദേശങ്ങളിലുള്ളത്. മോദി സർക്കാർ കേരളത്തിനു നൽകേണ്ട സഹായം വെട്ടിക്കുറയ്ക്കുമ്പോൾ പ്രതികരിക്കാത്ത പ്രതിപക്ഷം, ജനക്ഷേമത്തിനായി പിണറായി സർക്കാർ നികുതിയിൽ ചെറിയ വർധന നടപ്പാക്കുമ്പോൾ പ്രതിഷേധവുമായി മുന്നോട്ടുവരുന്നത് രാഷ്ട്രീയ പാപ്പരത്തമായിട്ടാണു കേരള ജനത കാണുന്നത്.’ ഇതേ നിലപാടു തന്നെ അദ്ദേഹം ഫെയ്സ്ബുക്കിലും കുറിച്ചു.

English Summary: EP Jayarajan on Petrol, Diesel cess in Kerala Budget 2023
 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com