ADVERTISEMENT

കൊച്ചി∙ ഒഴിഞ്ഞു കിടക്കുന്ന വീടുകൾക്ക് പ്രത്യേക നികുതിയും ഒന്നിലേറെ വീടുകളുണ്ടെങ്കിൽ അധിക നികുതിയും എന്ന ബജറ്റ് നിർദേശം സംസ്ഥാനത്തെ പാർപ്പിട മേഖലയിലെ നിക്ഷേപം അനാകർഷകമാക്കും. ഈ നികുതി എങ്ങനെ ഈടാക്കുമെന്നതിലും വ്യക്തതയില്ല. ‘വീട്’ എന്ന വാക്ക് ഫ്ലാറ്റുകൾക്കും ബാധകമാണോ എന്നതും അവ്യക്തമാണ്.

വീട് അടച്ചിട്ടിരിക്കുകയാണോ എന്ന് ആരാണ് നിർണയിക്കുക? എത്ര കാലം തുടർച്ചയായി അടച്ചിട്ടാലാണു പ്രത്യേക നികുതി ബാധകമാവുക? അന്യനാടുകളിലും ഗൾഫ് ഉൾപ്പെടെ വിദേശത്തും ജോലി ചെയ്യുന്ന മലയാളികൾ വർഷത്തിൽ ഒന്നോ രണ്ടോ തവണ വന്നു പോകുന്ന വീടിനെ അടച്ചിട്ട വീടായി കണക്കാക്കാമോ? 

അധിക നികുതി ഈടാക്കുന്നതു നാട്ടിലൊരു വീടു വയ്ക്കണമെന്ന പ്രവാസികളുടെ ആഗ്രഹത്തെ തന്നെ ഇല്ലാതാക്കും. സംസ്ഥാനത്തു വരേണ്ട മുടക്കുമുതലാണ് അങ്ങനെ ഇല്ലാതാവുന്നത്. വീടിനുള്ള നികുതി ഫ്ലാറ്റിനും ബാധകമാവുമെങ്കിൽ കെട്ടിട നിർമാണ മേഖലയിലാകെ മാന്ദ്യം കൊണ്ടുവരുന്നതാവും ഈ നീക്കം. അതുവഴി സർക്കാരിനു കിട്ടുന്ന വരുമാനത്തിലും ഇടിവു വരും.

മുൻപു ഗൾഫ് മലയാളികളാണു ഫ്ലാറ്റ് വാങ്ങുന്നവരിൽ 70% വരെയെങ്കിൽ ഇപ്പോൾ 30% മാത്രമാണ്. നാട്ടിലേക്ക് എന്നെങ്കിലും തിരികെപ്പോവുക എന്ന ആഗ്രഹം തന്നെ പുതുതലമുറ വേണ്ടെന്നു വയ്ക്കുന്ന സ്ഥിതിയാണ്. ഗൾഫിൽനിന്നുള്ള നിക്ഷേപത്തിൽ ഇനിയും കുറവു വരാൻ മാത്രമേ പുതിയ നികുതി ഇടവരുത്തൂ. ക്വാറികളുടെ റോയൽറ്റിയും പെർമിറ്റ് ഫീസും വർധിപ്പിക്കുമ്പോൾ കല്ലിന്റെയും മണലിന്റെയും (പാറപ്പൊടി) വിലയും ഉയരാം.

English Summary: Kerala budget impact on housing sector

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com