സംസ്ഥാന ബജറ്റ്; ആറ് വിഷയങ്ങൾക്ക് ആകെ അവഗണന

HIGHLIGHTS
  • പെൻഷൻ വർധനയെ കുറിച്ച് എൽഡിഎഫ് പ്രകടന പത്രിക വാദ്ഗാനം നടക്കില്ലെന്ന് ഉറപ്പായി
idukki news
SHARE

തിരുവനന്തപുരം ∙ സംസ്ഥാന ബജറ്റിൽ ജനങ്ങൾ ഏറ്റവും കൂടുതൽ കാത്തിരുന്ന 6 വിഷയങ്ങൾക്ക് പൂർണ അവഗണന. ക്ഷേമ പെൻഷൻ കൃത്യമായി വിതരണം ചെയ്യാൻ ഇന്ധന സെസായി 2 രൂപ ചുമത്തിയെങ്കിലും പെൻഷൻ തുകയിൽ നേരിയ വർധന പോലും വരുത്താൻ ധനമന്ത്രി തയാറായില്ല. 

ഇതോടെ പെൻഷൻ തുകയിൽ അടിക്കടി വർധന വരുത്തി പ്രതിമാസം 2500 രൂപയിലെത്തിക്കുമെന്ന എൽഡിഎഫ് പ്രകടന പത്രികയിലെ വാദ്ഗാനം നടക്കില്ലെന്ന് ഉറപ്പായി. 1,600 രൂപയാണ് ഇപ്പോൾ പ്രതിമാസ പെൻഷനായി നൽകുന്നത്. നിലവിലെ സാമ്പത്തിക സ്ഥിതി കണക്കിലെടുക്കുമ്പോൾ ഈ തുക നൽകാൻ പോലും സർക്കാർ വിയർക്കേണ്ടി വരും. 

അവഗണിച്ച മറ്റു വിഷയങ്ങൾ: 

∙ സ്കൂൾ ഉച്ചഭക്ഷണ വിതരണത്തിനുള്ള തുക വർധിപ്പിക്കണമെന്ന വ്യാപകമായ ആവശ്യവും ബജറ്റിൽ കണ്ടില്ലെന്നു നടിച്ചു. നിലവിൽ അധ്യാപകർ സ്വന്തം പോക്കറ്റിൽ നിന്നു പണം ചെലവിട്ടാണ് മിക്ക സ്കൂളുകളിലും ഉച്ചഭക്ഷണം മുടങ്ങാതെ വിതരണം ചെയ്യുന്നത്. 

∙ സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത കുടിശികയിൽ ഒരു ഗഡുവെങ്കിലും അനുവദിക്കുമെന്ന പ്രതീക്ഷ അസ്ഥാനത്തായി. നിലവിൽ‌ 4 ഗഡുക്കളാണു കുടിശികയായുള്ളത്. പെൻഷൻ പരിഷ്കരണം, യുജിസി ശമ്പള പരിഷ്കരണം എന്നിവയുടെ കുടിശിക വിതരണത്തെക്കുറിച്ചും മൗനം. ആകെ 19,000 കോടി രൂപ കുടിശിക നൽകാൻ ചെലവാകുമെന്നാണു സർക്കാർ കണക്കുകൂട്ടുന്നത്. ഇൗ തുക അടുത്ത കാലത്തൊന്നും കണ്ടെത്താൻ സർക്കാരിനു കഴിയില്ല. 

∙ നെല്ലിന്റെ സംഭരണ വില വർധിപ്പിച്ചില്ല. 

∙ അങ്കണവാടി വർക്കർമാരുടെയും ഹെൽപ്പർമാരുടെയും ഓണറേറിയം കൂട്ടിയില്ല.  

∙ തലസ്ഥാനത്ത് രാപകൽ സമരം ചെയ്യുന്ന സ്പെഷലിസ്റ്റ് അധ്യാപകരുടെ ശമ്പളം പുനഃസ്ഥാപിക്കുക എന്ന ആവശ്യം പരിഗണിച്ചില്ല.

English Summary : Six subjects neglected in Kerala budget 2023

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അച്ഛനാണ് മാതൃക അമ്മയാണ് ശക്തി

MORE VIDEOS