മനോരമ ബജറ്റ് പ്രഭാഷണം ഇന്ന്

HIGHLIGHTS
  • പ്രഭാഷകൻ ഡോ. ബിശ്വജിത് ധർ
dhar
ഡോ. ബിശ്വജിത് ധർ
SHARE

കൊച്ചി ∙ മലയാള മനോരമയുടെ ഈ വർഷത്തെ ബജറ്റ് പ്രഭാഷണം ഇന്നു വൈകിട്ട് ആറിനു കലൂർ ഗോകുലം കൺവൻഷൻ സെന്ററിൽ പ്രശസ്ത സാമ്പത്തിക വിദഗ്ധൻ ഡോ. ബിശ്വജിത് ധർ നിർവഹിക്കും.

ഡൽഹി ജവാഹർലാൽ നെഹ്‌റു സർവകലാശാലയിലെ (ജെഎൻയു) സെന്റർ ഫോർ ഇക്കണോമിക് സ്റ്റഡീസ് ആൻഡ് പ്ലാനിങ് പ്രഫസറായ ബിശ്വജിത് ധർ, നിതി ആയോഗിനു മുൻപുണ്ടായിരുന്ന ആസൂത്രണ കമ്മിഷനിൽ സീനിയർ കൺസൽറ്റന്റായിരുന്നു. എക്സ്പോർട്ട് – ഇംപോർട്ട് ബാങ്ക് ഓഫ് ഇന്ത്യ ബോർഡ് അംഗം, രാജ്യാന്തര തൊഴിൽ സംഘടന, ലോകാരോഗ്യ സംഘടന തുടങ്ങി വിവിധ യുഎൻ സ്ഥാപനങ്ങളിൽ കൺസൽറ്റന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുള്ള അദ്ദേഹത്തിന്റെ ഗവേഷണ പ്രബന്ധങ്ങളും ലേഖനങ്ങളും ശ്രദ്ധേയമാണ്.

മനോരമ ബജറ്റ് പ്രഭാഷണ പരമ്പരയിൽ ഇരുപത്തിനാലാമത്തേതാണിത്. വിവരങ്ങൾക്ക്: 0484 4447888.

English Summary: Manorama budget speech 2023

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS