വാട്ടർ ചാർജ് വർധന 50–500 രൂപ; നിരക്കു കൂട്ടി ജല അതോറിറ്റി ഉത്തരവായി

HIGHLIGHTS
  • 15,000 ലീറ്ററിന് മാസം 150 രൂപ കൂടും; 25,000 ലീറ്ററിന് 250 രൂപ
cartoon-7
പ്രതീകാത്മക ചിത്രം
SHARE

തിരുവനന്തപുരം ∙ വാട്ടർ ചാർജ് പരിഷ്കരിച്ചുള്ള ജല അതോറിറ്റിയുടെ ഉത്തരവ് പുറത്തുവന്നതോടെ വിവിധ സ്ലാബുകളിലായി മാസം 50– 500 രൂപ വർധിക്കുമെന്നുറപ്പായി. ബജറ്റിലെ അധികഭാരങ്ങൾക്കു പിന്നാലെ, വാട്ടർ‌ ചാർജും കൂട്ടിയതിനെ ന്യായീകരിക്കാനുള്ള മന്ത്രി റോഷി അഗസ്റ്റിന്റെ നിയമസഭയിലെ ശ്രമം പരിഹാസ്യമായി.

ഒരു കുടുംബത്തിനു ദിവസം 100 ലീറ്റർ മതിയാകില്ലേ എന്നു സഭയിൽ ചോദിച്ച മന്ത്രി, തന്റെ വാക്കുകൾ വളച്ചൊടിക്കുകയായിരുന്നുവെന്നും ഒരാൾക്ക് 100 ലീറ്റർ എന്നാണ് ഉദ്ദേശിച്ചതെന്നും പിന്നീട് അവകാശപ്പെട്ടു. സഭയിൽ ചാർജ് വർധന അറിയിക്കാതെ ഉത്തരവിറക്കിയതിന് മന്ത്രിയെ സ്പീക്കർ എ.എൻ.ഷംസീർ റൂളിങ്ങിലൂടെ വിമർശിക്കുകയും ചെയ്തു. ലീറ്ററിന് ഒരു പൈസ വീതമാണു വർധന. 1000 ലീറ്ററിനു 10 രൂപ വീതം കൂടും. ബിപിഎൽ കുടുംബങ്ങൾക്കു മാസം 15,000 ലീറ്റർ വരെ സൗജന്യം. 

മിനിമം ഉപയോഗിക്കുന്നവർ (5000 ലീറ്റർ വരെ) നിലവിൽ ഒരുമാസം 22.05 രൂപ നൽകിയിരുന്നത് ഇനി 72.05 രൂപയാകും– 226% വർധന. മാസം 5000– 10,000 ലീറ്റർ ഉപയോഗിക്കുന്നവരുടെ നിരക്ക് 22.05 – 44.10 രൂപയിൽനിന്ന് 72.05 – 144.10 രൂപയായി ഉയരും. 50,000 ലീറ്റർ ഉപയോഗിക്കുന്നവരുടെ നിരക്ക് 500 രൂപ കൂടും. നാലംഗ കുടുംബത്തിന്റെ ശരാശരി ഉപയോഗം മാസം 20,000 ലീറ്റർ എന്നു കണക്കാക്കിയാൽ 200 രൂപയുടെ അധികബാധ്യതയാകും വരിക. വാട്ടർ അതോറിറ്റി 2 മാസത്തിലൊരിക്കലാണു ബിൽ നൽകുന്നത്. സംസ്ഥാനത്തെ 41.41 ലക്ഷം ശുദ്ധജല കണക്‌ഷനുകളിൽ 39.79 ലക്ഷവും വീടുകളിലാണ്.

പൂർണ വർധന അറിയുക മേയിലെ ബില്ലിൽ

തിരുവനന്തപുരം ∙ ജനുവരി, ഫെബ്രുവരി മാസങ്ങളിലെ വിനിയോഗത്തിന്റെ അടിസ്ഥാനത്തിൽ അടുത്ത മാസം നൽകുന്ന വാട്ടർ ബില്ലിൽ പുതുക്കിയ നിരക്കുവർധന ഭാഗികമായേ ഉൾപ്പെടൂ. ഫെബ്രുവരി 3 മുതലാണ് പുതിയ നിരക്ക് പ്രാബല്യത്തിലാകുന്നത്. മാർച്ച്, ഏപ്രിൽ മാസങ്ങളിലെ ഉപയോഗമനുസരിച്ചുള്ള മേയിലെ ബില്ലിൽ മാത്രമേ പുതുക്കിയ നിരക്ക് പൂർണമായി ഉൾപ്പെടുകയുള്ളൂ.

English Summary: Details of renewed water tariff in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

എന്നെ കണ്ടു മോൻ ചോദിച്ചു. ആരാ ?

MORE VIDEOS