വന്യമൃഗ ശല്യം നിയന്ത്രിക്കാൻ കേന്ദ്രം അനുവദിച്ചത് 76.96 കോടി; കേരളം ചെലവഴിച്ചത് 42.09 കോടി

tiger
ഫയൽചിത്രം.
SHARE

തൃശൂർ ∙ വന്യമൃഗ ശല്യം നിയന്ത്രിക്കാൻ കേന്ദ്രം അനുവദിച്ച 76.96 കോടി രൂപയിൽ കേരളം ചെലവഴിച്ചത് 42.09 കോടി രൂപ മാത്രം. ഇത്തവണത്തെ സംസ്ഥാന ബജറ്റിൽ വന്യജീവി ആക്രമണങ്ങൾ വഴിയുള്ള നഷ്ടപരിഹാരത്തിനും ദ്രുതകർമ സേനകൾ താൽക്കാലികമായി രൂപീകരിക്കാനുമായി 30 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. എന്നാൽ 8 വർഷത്തിനിടെ അനുവദിക്കപ്പെട്ടതിൽ 35 കോടിയോളം രൂപ ചെലവഴിച്ചില്ല എന്നാണ് വിവരാവകാശ രേഖകൾ പറയുന്നത്.

കൊച്ചി സ്വദേശി കെ.ഗോവിന്ദൻ നമ്പൂതിരിക്ക് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം നൽകിയ മറുപടിയിലാണ് ഇക്കാര്യം. മനുഷ്യരും കാട്ടാനകളും തമ്മിലുള്ള സംഘർഷം കുറയ്ക്കുന്നതിനായി മാത്രം 2014– 15 മുതൽ 2021– 22 വരെ കേന്ദ്രം കേരളത്തിന് 32.83 കോടി രൂപ നൽകിയതായി മറുപടിയിലുണ്ട്. 2022– 23 വർ‌ഷത്തേക്ക് 2.24 കോടി രൂപയാണ് കേരളത്തിന് അനുവദിച്ചിരിക്കുന്നത്. 

English Summary: Kerala did not use amount union government given to restrict wild animals attack

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കേരളത്തിൽ എത്തിയാൽ ആദ്യ കോൾ നസ്രിയയ്ക്ക്

MORE VIDEOS