പുനഃസംഘടന: വിവിധ ഡിസിസികളിൽ പ്രതിഷേധം

Congress-logo
SHARE

തിരുവനന്തപുരം ∙ ഡിസിസി പുനഃസംഘടന പ്രശ്നത്തിൽ ചില ജില്ലകളിൽ പരസ്യ പ്രതിഷേധം. സർക്കുലറുകൾ മാറ്റിമാറ്റി ഇറക്കിയും നിർദേശങ്ങൾ പുതുക്കിയും ആശയക്കുഴപ്പം സൃഷ്ടിക്കുന്ന നടപടിയിൽ തിരുവനന്തപുരം ഡിസിസിയുടെ പുനഃസംഘടനാ സമിതി ചർച്ചയിൽ കടുത്ത വിമർശനം ഉയർന്നു. ജില്ലകളിൽ സ്ക്രൂട്ടിനി വേണ്ട എന്നാണെങ്കിൽ പുനഃസംഘടനാസമിതി പിരിച്ചുവിട്ടു തപാൽ വശം പേരുകൾ അയച്ചാൽ മതിയല്ലോയെന്നു പരിഹാസം ഉയർന്നു. ആക്ഷേപം പരിഹരിക്കാനായി പുതുക്കി ഇറക്കിയ നിർദേശവും അവ്യക്തമാണെന്നു ആക്ഷേപമുണ്ടായി.

പുനഃസംഘടനയിൽ പാർട്ടി നടപടി നേരിട്ടവരെ ഉൾപ്പെടുത്താത്തതിനെ ചൊല്ലിയാണു പത്തനംതിട്ട ഡിസിസിയിൽ തർക്കം. മലപ്പുറത്ത് പുനഃസംഘടനയിൽ തീരുമാനമായില്ല. എല്ലാ പദവികളിലേക്കും ഒന്നിലേറെ പേരുള്ളതിനാൽ കെപിസിസിക്കു പാനൽ നൽകാൻ ധാരണയായി. കോഴിക്കോട് ജില്ലയിൽ 36 ഭാരവാഹികളുടെ സ്ഥാനത്തേക്കു തയാറാക്കിയ പട്ടികയിൽ 64 പേരുകളുണ്ട്. കാസർകോട് ജില്ലയിലെ ഡിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ടു ചേർന്ന യോഗത്തിൽ ഡിസിസി പ്രസിഡന്റിനെ മാറ്റണമെന്ന് ഒരു വിഭാഗം നേതാക്കൾ ആവശ്യപ്പെട്ടു.

English Summary : Protest in DCC's about re allocation

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്നെ കണ്ടു മോൻ ചോദിച്ചു. ആരാ ?

MORE VIDEOS