വന്യജീവി ആക്രമണം: കഴിഞ്ഞ വർഷം കൊല്ലപ്പെട്ടത് 152 പേർ

Elephant
ഒറ്റയാന്‍ കബാലി (Screengrab: Manorama News)
SHARE

തിരുവനന്തപുരം ∙ അനിയന്ത്രിത കാലിമേയ്ക്കലും അധിനിവേശ സസ്യങ്ങളുടെ വ്യാപനവും വനത്തിന്റെ ആവാസ വ്യവസ്ഥയെ തകർക്കുന്നത് വന്യജീവികൾ നാട്ടിലിറങ്ങാൻ കാരണമാകുന്നുവെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ. ജനവാസ മേഖലയിലേക്കു വന്യമൃഗങ്ങൾ കടന്നു വരുന്നതിന്റെ കാരണം കാട്ടിൽ മൃഗങ്ങളുടെ എണ്ണം കൂടിയതു കൊണ്ടാണെന്നു കണ്ടെത്തിയിട്ടില്ല. 6 വർഷത്തിനിടെ വന്യജീവി ആക്രമണത്തിൽ ഏറ്റവുമധികം മരണമുണ്ടായതു കഴിഞ്ഞ വർഷമാണ്. 2020–21ൽ 97 പേർ മരിച്ച സ്ഥാനത്ത് കഴിഞ്ഞ വർഷം 152 പേർ മരിച്ചു. 830 പേർക്കു പരുക്കേറ്റു. വന്യജീവികളുടെ എണ്ണം നിയന്ത്രിക്കാനുള്ള പദ്ധതികൾ നിലവിൽ ഇല്ലെന്ന് എ.പി.അനിൽകുമാറിന്റെ ചോദ്യത്തിനു മറുപടിയായി മന്ത്രി പറഞ്ഞു. കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിന്റെ പരിമിതി മൂലം പല കാര്യങ്ങളും ചെയ്യാനാകുന്നില്ല. നിയമം ഭേദഗതി ചെയ്യാൻ പ്രത്യേക അപേക്ഷ നൽകുന്ന കാര്യം മുഖ്യമന്ത്രിയുമായി ആലോചിക്കും.

മനുഷ്യ–വന്യജീവി സംഘർഷം നിയന്ത്രിക്കുന്നതിനു 10 വർഷത്തേക്ക് ആവശ്യമായ 1150 കോടിയുടെ പദ്ധതി തയാറാക്കി സംസ്ഥാന ആസൂത്രണ ബോർഡിനു നൽകിയിട്ടുണ്ട്. അഞ്ചുവർഷ കാലയളവിലേക്കു നടപ്പാക്കാൻ 620 കോടിയുടെ പദ്ധതി കേന്ദ്രസർക്കാരിനു നൽകും. വനംവകുപ്പിന്റെ ദ്രുതപ്രതികരണ സംഘത്തിന് ആവശ്യത്തിന് ആയുധങ്ങളില്ലെന്ന പരാതിയുണ്ട്. ഇതു മറികടക്കാൻ ഒരു കോടി രൂപ ചെലവിൽ തോക്കുകൾ വാങ്ങി നൽകുമെന്നും മന്ത്രി പറഞ്ഞു.

English Summary: Wild animals attack death

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS