കോ‍ൺഗ്രസ് പുനഃസംഘടന ഡിസിസി, ബ്ലോക്ക് ഭാരവാഹി പരിഗണനാ പട്ടികയായില്ല

Congress-logo
SHARE

തിരുവനന്തപുരം ∙ കോ‍ൺഗ്രസ് പുനഃസംഘടനയുടെ ഭാഗമായി ഡിസിസി ഭാരവാഹികളായും ബ്ലോക്ക് പ്രസിഡന്റുമാരായും നിയമിക്കേണ്ടവരുടെ അന്തിമപരിഗണനാ പട്ടിക ജില്ലകളിൽനിന്നു ലഭിക്കാനുള്ള സമയപരിധി ഇന്നലെ കഴിഞ്ഞപ്പോൾ ഒരിടത്തുനിന്നും കെപിസിസിക്കു പട്ടിക ലഭിച്ചില്ല. ഇനി ഔദ്യോഗികമായി സമയം നീട്ടി നൽകുന്നില്ലെന്നും എത്രയും വേഗം പട്ടിക അയയ്ക്കാൻ സമ്മർദം ചെലുത്തുമെന്നും കെപിസിസി നേതൃത്വം പറയുന്നു. എന്നാൽ, പല ജില്ലകളിലും അടുത്തയാഴ്ചയാണ് ജില്ലാ പുനഃസംഘടനാ സമിതിയുടെ അന്തിമയോഗം വച്ചിരിക്കുന്നത്. ആദ്യയോഗം പോലും ചേരാത്ത ജില്ലകളുമുണ്ട്. ബ്ലോക്ക് തലത്തിൽ പ്രാദേശിക നേതാക്കളുമായി നടത്തുന്ന കൂടിക്കാഴ്ചയും പലയിടത്തും പൂർത്തിയായിട്ടുമില്ല.

138 രൂപ ചാലഞ്ചിന്റെ സംസ്ഥാനതല ഉദ്ഘാടനത്തോടനുബന്ധിച്ച് 12നു കൊച്ചിയിൽ കെപിസിസി ജനറൽ ബോഡി യോഗം വച്ചിട്ടുണ്ട്. എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലും യോഗത്തിനുണ്ട്. അതിനു മുൻപെങ്കിലും പട്ടിക ലഭ്യമാക്കാനാണു കെപിസിസി നേതൃത്വത്തിന്റെ ശ്രമം. ഈ മാസം തന്നെ പട്ടികയിൽ കെപിസിസി അന്തിമ തീരുമാനമെടുക്കും. ജില്ലയുടെ മാതൃകയിൽ കെപിസിസിയിൽ ഇതിനായി സമിതിയെ നിയോഗിച്ചിട്ടില്ല. സമിതി ആവശ്യമില്ലെന്നും പ്രസിഡന്റിന്റെ സാന്നിധ്യത്തിൽ ചർച്ച നടത്തി അന്തിമമാക്കാവുന്നതേയുള്ളൂവെന്നും നേതൃത്വം വിശദീകരിക്കുന്നു.

English Summary : Congress DCC reallocation

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS