ബാങ്കിലെ സ്വർണം കടത്തിയത് ജീവനക്കാരനെന്ന്; സിപിഎം നേതാവിന്റെ സംഭാഷണം പുറത്ത്

telephone
SHARE

പന്തളം ∙ സഹകരണ ബാങ്കിൽ നിന്നു സ്വർണം കടത്തിയത് ജീവനക്കാരനാണെന്ന തരത്തിൽ സിപിഎം ഏരിയ സെക്രട്ടറി ആർ.ജ്യോതികുമാർ നടത്തിയ ഫോൺ സംഭാഷണം പുറത്ത്. പന്തളം സഹകരണ ബാങ്കിലെ 70 പവൻ പണയസ്വർണം ബാങ്കിലെ തന്നെ ജീവനക്കാരൻ മറ്റ് ബാങ്കുകളിൽ പണയം വച്ചു തട്ടിപ്പ് നടത്തിയെന്ന വിവാദം നിലനിൽക്കെയാണ് ഏരിയ സെക്രട്ടറിയുടെ സംഭാഷണം പുറത്തു വന്നത്.

സിസിടിവി ശ്രദ്ധിച്ചപ്പോഴാണ് സ്വർണം അവിടെ നിന്നു എടുത്തിട്ടുണ്ടെന്ന് അറിഞ്ഞതെന്നും തിരിച്ചു കൊണ്ടുവയ്ക്കുന്നതിനു നടപടി സ്വീകരിച്ചിട്ടുണ്ടെന്നും സംഭാഷണത്തിലുണ്ട്. മോഷണം പോയതിൽ പണമോ മറ്റ് പണയപ്പണ്ടമോ കാണുമെന്നുള്ള നിലപാട്  ഉന്നയിച്ചിരുന്നു. തുടർന്ന് ജീവനക്കാരന്റെ വീട്ടുകാർ അവ തിരികെ ബാങ്കിലെത്തിച്ചതായും അദ്ദേഹം പറയുന്നുണ്ട്. 

English Summary : Employee smuggled gold from bank

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്നെ കണ്ടു മോൻ ചോദിച്ചു. ആരാ ?

MORE VIDEOS