ADVERTISEMENT

നെയ്യാറ്റിൻകര ∙ ന്യുമോണിയ ബാധയെത്തുടർന്നു നിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടതായി മെഡിക്കൽ ബുള്ളറ്റിൻ. രക്തത്തിലെ ഓക്സിജൻ അളവ് സാധാരണ നിലയിലായി. ഓക്സിജൻ നൽകുന്നതും ഒഴിവാക്കി. ആരോഗ്യപ്രവർത്തകരോടും കുടുംബാംഗങ്ങളോടും അദ്ദേഹം സാധാരണ നിലയിൽ സംസാരിക്കുന്നുണ്ട്.

മരുന്നുകളോട്  ശരീരം നല്ല രീതിയിൽ പ്രതികരിക്കുന്നുണ്ടെന്നും ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ അണുബാധ പൂർണമായും മാറുമെന്നു കരുതുന്നതായും  മെഡിക്കൽ അഡ്മിനിസ്ട്രേറ്റർ ഡോ. മഞ്ജു തമ്പി പറഞ്ഞു. 9 അംഗ മെഡിക്കൽ ബോർഡിന്റെ നേതൃത്വത്തിലാണു ചികിത്സ.  ആരോഗ്യം കൂടുതൽ മെച്ചപ്പെട്ടശേഷം വിദഗ്ധ ചികിത്സയ്ക്കായി ബെംഗളൂരുവിലേക്കു കൊണ്ടുപോയാൽ മതിയെന്നാണ് ഇപ്പോഴത്തെ തീരുമാനം.

English Summary: Oommen Chandy's health condition

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com