ADVERTISEMENT

തിരുവനന്തപുരം ∙ ഇന്ധന സെസ് ഉൾപ്പെടെ ജനങ്ങളുടെ മേൽ കെട്ടിവച്ച സംസ്ഥാന സർക്കാരിന്റെ ഭാരിച്ച നികുതിക്കൊള്ളയ്ക്ക് എതിരെ ഇന്നും നാളെയുമായി യുഡിഎഫ് രാപകൽ സമരം സംഘടിപ്പിക്കും. തിരുവനന്തപുരത്തു സെക്രട്ടേറിയറ്റിനു മുന്നിലും മറ്റു ജില്ലകളിൽ കലക്ടറേറ്റുകൾ കേന്ദ്രീകരിച്ചും ഇന്നു വൈകിട്ട് 4 മണി മുതൽ നാളെ രാവിലെ 10 വരെയാണു സമരം.

പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ കോഴിക്കോട്ട്  സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കും. സെക്രട്ടേറിയറ്റിനു മുന്നിൽ യുഡിഎഫ് കൺവീനർ എം.എം.ഹസൻ ഉദ്ഘാടനം ചെയ്യും.

വയനാട് ജില്ലയിൽ രാഹുൽ ഗാന്ധിയുടെ സന്ദർശനം ഇന്നുള്ളതിനാൽ സമരം മറ്റൊരു ദിവസവും മുസ്‌ലിം ലീഗ് ജില്ലാ സമ്മേളനം നടക്കുന്നതിനാൽ കണ്ണൂരിലേത് 16, 17 തീയതികളിലുമാണു നടത്തുക.

സർക്കാരിനെതിരായ സമരം: കെപിസിസി തീരുമാനം ബുധനാഴ്ചത്തേക്കു മാറ്റി

കൊച്ചി ∙ നികുതി വർധന ഉൾപ്പെടെയുള്ള ബജറ്റ് നിർദേശങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാരിനെതിരെ തുടർ സമരപരിപാടികൾക്കു കെപിസിസി ബുധനാഴ്ച അന്തിമ രൂപം നൽകും.

കൊച്ചിയിൽ ചേർന്ന എക്സിക്യൂട്ടീവ് യോഗത്തിൽ സമരപരിപാടികൾ സംബന്ധിച്ച് അന്തിമ രൂപമാകാത്ത സാഹചര്യത്തിലാണു ബുധനാഴ്ചത്തേക്കു മാറ്റിയത്.  കെപിസിസി പ്രസിഡന്റ്, പ്രതിപക്ഷ നേതാവ് എന്നിവർ മുതിർന്ന നേതാക്കളുമായി  ആലോചിച്ച് സമരരീതി തീരുമാനിക്കും.

അധിക നികുതി കൊടുക്കില്ലെന്നതിൽ ആശയക്കുഴപ്പമില്ലെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. ഒരേ കാര്യമാണു കെപിസിസി പ്രസിഡന്റും താനും പറഞ്ഞതെന്ന് അദ്ദേഹം വ്യക്തമാക്കി.

English Summary: KPCC protest against budget and Kerala government

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com