ADVERTISEMENT

കൊച്ചി ∙ ഹൈക്കോടതി ജഡ്ജിമാർക്കു കൈക്കൂലി നൽകണമെന്നു തെറ്റിദ്ധരിപ്പിച്ചു കക്ഷികളിൽനിന്നു പണം വാങ്ങിയെന്ന ആരോപണവിധേയനായ സൈബി ജോസ് കിടങ്ങൂർ ഇതുസംബന്ധിച്ചു ബാർ കൗൺസിൽ നൽകിയ നോട്ടിസിനു മറുപടി നൽകി. 

ആരോപണങ്ങൾ നിഷേധിച്ച സൈബി തനിക്കെതിരെ മൊഴി നൽകിയ 4 അഭിഭാഷകർക്കെതിരെ അന്വേഷണം വേണമെന്നും മറുപടിയിൽ ആവശ്യപ്പെട്ടു. ഗൂഢാലോചനയുടെ ഭാഗമാണ് ആരോപണമെന്നും അറിയിച്ചു. വിശദീകരണം ബാർ കൗൺസിൽ യോഗത്തിൽ വയ്ക്കും. ഇതുസംബന്ധിച്ചു കേന്ദ്ര നിയമമന്ത്രാലയത്തിനു ലഭിച്ച പരാതി ഉചിതമായ നടപടിക്കായി ബാർ കൗൺസിലിന് അയച്ചിരുന്നു. തുടർന്നാണു വിശദീകരണം ചോദിക്കാൻ കേരള ബാർ കൗൺസിൽ യോഗം തീരുമാനിച്ചത്. ആരോപണത്തിൽ പൊലീസ് അന്വേഷണത്തിന്റെ വിശദാംശങ്ങളും ബാർ കൗൺസിൽ തേടിയിട്ടുണ്ട്.

English Summary: Adv. Saiby Jose Kidangoor Denies Allegations Levelled Against Him In A Letter To Bar Council Of Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com