ADVERTISEMENT

രാജകുമാരി/മൂന്നാർ ∙ ആനയിറങ്കലിലും മൂന്നാറിലും കാട്ടാനകൾ റേഷൻകട തകർത്തു. ആനയിറങ്കലിൽ റേഷൻകടയുടെ ജനാല തകർത്ത് ആട്ടയും ഗോതമ്പും എടുത്തുതിന്നത് അരിക്കൊമ്പൻ എന്നു നാട്ടുകാർ വിളിക്കുന്ന ഒറ്റയാനാണ്. മൂന്നാർ കെഡിഎച്ച്പി കമ്പനി കന്നിമല എസ്റ്റേറ്റിൽ ലോവർ ഡിവിഷനിലെ റേഷൻകട തകർത്ത് 3 ചാക്ക് ഗോതമ്പാണു മറ്റൊരു കാട്ടാന തിന്നത്.

Read also: ചെറിയ ഫ്ലാറ്റിലു‌ള്ളവർ വെള്ളം കുടിക്കും; വാട്ടർ ചാർജ് മൂന്നിരട്ടിയിലേറെ

ആനയിറങ്കലിൽ അമീർ ചാമക്കാലായിലിന്റെ ഉടമസ്ഥതയിലുള്ള റേഷൻകടയിൽ കഴിഞ്ഞ ദിവസം രാത്രിയാണു കാട്ടാനയെത്തിയത്. 8 വർഷത്തിനിടെ 15 തവണയാണ് ഇൗ റേഷൻകട കാട്ടാന പൊളിച്ചത്. പ്രദേശത്തെ ഗുരുസ്വാമി എന്നയാളുടെ വീടിന്റെ അടുക്കളയും ആന തകർത്തു. ശബ്ദം കേട്ട് വീട്ടിലുണ്ടായിരുന്നവർ പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. 

നാട്ടുകാരും ദ്രുതപ്രതികരണ സേനാംഗങ്ങളും ചേർന്നാണ് ഒറ്റയാനെ തുരത്തിയത്. 12 പേരെ കൊലപ്പെടുത്തുകയും ജനവാസമേഖലകളിൽ സ്ഥിരം ആക്രമണം നടത്തുകയും ചെയ്യുന്ന അരിക്കൊമ്പനെ പിടികൂടണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.

Read also: തുറന്നു ‘ആഗ്രഹപ്പെട്ടി’; അസ്നയ്ക്ക് പുതിയ ആട്ടിൻകുട്ടി!

മൂന്നാറിൽ കെ.ബാലഗംഗാധറിന്റെ ഉടമസ്ഥതയിലുള്ള 53-ാം നമ്പർ റേഷൻകടയാണ് ഒറ്റയാൻ തകർത്തത്. ആറുമാസത്തിനിടയിൽ 4–ാം തവണയാണ് ഈ റേഷൻകട കാട്ടാന തകർക്കുന്നത്. ഇന്നലെ പുലർച്ചെ 3ന് ആയിരുന്നു ഒറ്റയാന്റെ ആക്രമണം. കടയുടെ മേൽക്കൂര തകർത്താണു ഗോതമ്പ് വലിച്ചു പുറത്തിട്ട് തിന്നത്.

English Summary : Wild elephant destroyed ration shop in Idukki

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com