ADVERTISEMENT

പത്തനംതിട്ട ∙ റജിസ്ട്രേഷൻ വകുപ്പിൽ ഫയലിങ് ഷീറ്റ് ക്ഷാമം കാരണം റജിസ്ട്രേഷൻ വൈകുന്നു. ആധാരം റജിസ്റ്റർ ചെയ്യുമ്പോൾ ഫയലിങ് ഷീറ്റിൽ പകർത്തിയെഴുതി, അതും ചേർത്താണു ഹാജരാക്കേണ്ടത്. പുതിയത് അച്ചടിച്ചുകിട്ടാൻ വൈകുന്നതാണു ക്ഷാമത്തിനു കാരണം. സർക്കാർ പ്രസിലേക്കു അച്ചടി ഓർഡർ ഐജി ഓഫിസിൽ നിന്നു നൽകിയപ്പോഴേക്കും അവിടെ പരീക്ഷാ ചോദ്യപേപ്പർ അച്ചടിയുടെ തിരക്കായി. 

ഒരു ദിവസം ഒരു സബ് റജിസ്ട്രാർ ഓഫിസിൽ നടത്താനാവുന്ന പരമാവധി റജിസ്ട്രേഷൻ 40 ആണ്. എന്നാൽ ഫയലിങ് ഷീറ്റ് ക്ഷാമം കാരണം പകുതിയിൽ താഴെ റജിസ്ട്രേഷനാണു നടക്കുന്നത്. ക്ഷാമം ഇനിയും തുടർന്നാൽ ഇതു 10 ൽ താഴെയാകുമെന്നു പറയുന്നു. ആധാരമെഴുത്തുകാരുടെ കൈവശമുള്ള ഷീറ്റുകൾ ഉപയോഗിച്ചാണ് ഇപ്പോൾ റജിസ്ട്രേഷൻ നടക്കുന്നത്. 

ഏപ്രിൽ മുതൽ ഭൂമിയുടെ ന്യായവിലയും റജിസ്ട്രേഷൻ നിരക്കും കൂടും. 

എ3 വലുപ്പത്തിൽ ഒരു രൂപ വില ഉണ്ടായിരുന്ന ഫയലിങ് ഷീറ്റ് എ4 വലുപ്പത്തിലാക്കി വില 10 രൂപ ആക്കിയതിലൂടെതന്നെ സർക്കാരിനു വരുമാന വർധനയുണ്ടായിരുന്നു. 

സെർവർ, നെറ്റ്‌വർക്, സോഫ്റ്റ്‌വയർ തകരാറുകൾ കാരണം സബ് റജിസ്ട്രാർ ഓഫിസുകൾ നിലവിൽ തന്നെ ഒട്ടേറെ പ്രശ്നങ്ങൾ നേരിടുന്നുണ്ട്. 

English Summary : Registration procedures delayed due to shortage of filing sheet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com