ADVERTISEMENT

കൊച്ചി∙ നടിയെ പീഡിപ്പിച്ച് അശ്ലീല ദൃശ്യം പകർത്തിയ കേസിന്റെ വിചാരണ വേളയിൽ ഒന്നാംപ്രതി പൾസർ സുനിയെ കോടതിയിൽ നേരിട്ടു ഹാജരാക്കുന്ന കാര്യം വിചാരണക്കോടതി ഉറപ്പാക്കണമെന്നു ഹൈക്കോടതി ഉത്തരവിട്ടു. നിലവിൽ എറണാകുളം സബ് ജയിലിൽ കഴിയുന്ന പൾസർ സുനിയെ വിഡിയോ കോൺഫറൻസിലൂടെയാണു വിചാരണയ്ക്കു ഹാജരാക്കുന്നത്. വിചാരണ വേളയിൽ കോടതിയിൽ നേരിട്ടു ഹാജരാകാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പൾസർ സുനി നൽകിയ ഹർജി അനുവദിച്ചാണു ജസ്റ്റിസ് കെ.ബാബുവിന്റെ ഉത്തരവ്. കോവിഡ് കാലത്തു നിയന്ത്രണം ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ എല്ലാം സാധാരണ മട്ടിലായിട്ടും നേരിട്ടെത്താൻ കഴിയുന്നില്ലെന്നാണു പരാതി.

വിചാരണ സമയത്തു കോടതിയിൽ ഉണ്ടെങ്കിൽ സാക്ഷി വിസ്താരത്തിനിടെ അഭിഭാഷകനുമായി ആശയവിനിമയം സാധിക്കുമെന്നും ന്യായവിചാരണ ഉറപ്പാക്കാൻ ഇതു സഹായകമാകുമെന്നും ഹർജിഭാഗം വാദിച്ചു. സുനിയെ പാർപ്പിച്ചിട്ടുള്ള ജയിലും കോടതിയും തമ്മിൽ 3 കിലോമീറ്റർ ദൂരം മാത്രമാണുള്ളതെന്നും സുരക്ഷാ പ്രശ്നങ്ങളൊന്നുമില്ലെന്നും അറിയിച്ചു. പ്രതിയെ നേരിട്ട് ഹാജരാക്കുന്നതിൽ എതിർപ്പില്ലെന്ന പ്രോസിക്യൂഷന്റെ നിലപാടും കണക്കിലെടുത്താണു കോടതിയുടെ നിർദേശം.

English Summary : High court direction to present pulsar Suni infront of trial court

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com