ADVERTISEMENT

തിരുവനന്തപുരം∙ സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി എ.പി.ജയന് എതിരെയുള്ള അന്വേഷണത്തിൽ പാർട്ടിയിൽ ഭിന്നത. ഇക്കാര്യം തീരുമാനിച്ച സംസ്ഥാന നിർവാഹകസമിതി യോഗത്തിൽ സംസ്ഥാന അസി. സെക്രട്ടറി ഇ.ചന്ദ്രശേഖരൻ തന്നെ അഭിപ്രായ വ്യത്യാസം പ്രകടിപ്പിച്ചു. ഈ ശൈലി സിപിഐയ്ക്കു നല്ലതല്ലെന്ന് അദ്ദേഹം പറഞ്ഞു. 

സമ്മേളനകാലത്ത് ഉയരുന്ന ഭിന്നതയുടെ പേരിൽ പരാതിയും അന്വേഷണവും നടത്തുന്നതു സിപിഐയെ പ്രതിസന്ധിയിലാക്കുമെന്ന് ചന്ദ്രശേഖരൻ പറഞ്ഞു. എതിർപ്പ് പ്രകടിപ്പിക്കുന്നവരെയും ഒപ്പം നിർത്താനുള്ള ശ്രമമാണു വേണ്ടത്. പകരം പകയോടെ നീങ്ങുന്നത് അഭികാമ്യമല്ലെന്നു ചന്ദ്രശേഖരൻ പറഞ്ഞു. 

എ.പി.ജയനും കുടുംബവും ആരംഭിച്ച ഡെയറി ഫാമിനെതിരെ പാർട്ടിക്കുള്ളിൽ നിന്നാണു പരാതി ഉയർന്നത്. പാർട്ടി സമ്മേളന കാലത്തെ ചേരിതിരിവാണ് ഇതിനു കാരണമെന്ന ചിന്താഗതിയും പാർട്ടിയിലുണ്ട്. 6 കോടി രൂപ ഫാമിനായി സമാഹരിച്ചെന്നും ഇത് അനധികൃത സ്വത്ത് സമ്പാദനത്തിനു തെളിവാണെന്നും ചൂണ്ടിക്കാട്ടി സിപിഐയുടെ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം പരാതി നൽകുകയായിരുന്നു. 

English Summary: E Chandrasekharan against Kanam Rajendran

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com