ദുരിതാശ്വാസനിധി തട്ടിപ്പ്: 10 സംഭവങ്ങളിൽ കേസ്; ഇരുപതിലേറെ ഇടപാടുകളിൽ പ്രാഥമിക അന്വേഷണം

vigilance-logo
SHARE

തിരുവനന്തപുരം ∙ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി വിതരണം സംബന്ധിച്ച സാംപിൾ പരിശോധനയിൽ തന്നെ ലക്ഷങ്ങളുടെ ക്രമക്കേടു കണ്ടെത്തിയതിനെത്തുടർന്നു 10 കേസുകൾ റജിസ്റ്റർ ചെയ്യാനും ഇരുപതിലേറെ ഇടപാടുകളിൽ ഒരു മാസത്തിനകം പ്രാഥമിക അന്വേഷണം പൂർത്തിയാക്കാനും വിജിലൻസ് തീരുമാനിച്ചു. 

വ്യാജ രേഖകൾ കണ്ടെത്തിയ തിരുവനന്തപുരം, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഉടൻ കേസെടുക്കുന്നത്. വ്യാജരേഖകളുടെ പേരിൽ ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്കനടപടി ശുപാർശ ചെയ്യും. കലക്ടറേറ്റുകളിലെ റവന്യു ഉദ്യോഗസ്ഥർ, വില്ലേജ് ഓഫിസർമാർ, ഡോക്ടർമാർ, അക്ഷയ കേന്ദ്രം നടത്തിപ്പുകാർ, ഏജന്റുമാർ എന്നിവർ വിജിലൻസ് നടപടികളിൽ കുടുങ്ങും. കഴിഞ്ഞ 2 വർഷത്തെ മുഴുവൻ ധനസഹായ വിതരണവും പ്രത്യേക ഓഡിറ്റ് സംഘത്തെ കൊണ്ടു പരിശോധിപ്പിക്കണമെന്നും വിജിലൻസ് സർക്കാരിനോട് ആവശ്യപ്പെടും.

English Summary: Ten cases in chief minister disaster relief fund fraud

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS