ADVERTISEMENT

തിരുവനന്തപുരം∙ പ്രതിപക്ഷത്തിനു നിയമസഭയിൽ ഉന്നയിക്കാൻ വിഷയങ്ങൾ കിട്ടുന്നില്ലെന്നും അതിനാലാണ് ഒരു അടിസ്ഥാനവുമില്ലാത്ത ഐജിഎസ്ടി വിഷയം പോലും അടിയന്തരപ്രമേയമായി കൊണ്ടുവരാൻ ശ്രമിച്ചതെന്നും മന്ത്രി കെ.എൻ.ബാലഗോപാൽ. ഐജിഎസ്ടി വിഹിതമായി കേരളത്തിനു പണം കിട്ടേണ്ടതുണ്ടെന്നു വ്യക്തമാക്കുന്ന ഒരു റിപ്പോർട്ടും സർക്കാരിനു ലഭിച്ചിട്ടില്ല. എന്നാൽ, ജിഎസ്ടി സോഫ്റ്റ്‌വെയറിലെ ചില പ്രശ്നങ്ങൾ കാരണം കേരളത്തിന് അർഹമായി വിഹിതം ലഭിക്കുന്നില്ലെന്നതു ശരിയാണ്. ഇതേക്കുറിച്ചു പഠിക്കാൻ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

ഒടിടിയുടെയും മറ്റും റീചാർജുകളുടെ വിഹിതം കേരളത്തിനു കൃത്യമായി ലഭിക്കാത്തത് ജിഎസ്ടി സോഫ്റ്റ്‌വെയറിന്റെയും റിട്ടേൺ സമർപ്പണത്തിന്റെയും പോരായ്മ കൊണ്ടാണ്. ഇത്തരം പ്രശ്നങ്ങൾ നിലനിൽക്കുന്നതു കൊണ്ടു കൂടിയാണ് നഷ്ടപരിഹാരം 5 വർഷത്തേക്കു കൂടി നീട്ടണമെന്ന് ആവശ്യപ്പെട്ടത്. കോൺഗ്രസിന്റെ പ്ലീനറി സമ്മേളനവും ഇതു തന്നെയാണ് ആവശ്യപ്പെട്ടത്. കേരളത്തിൽ 2 രൂപ ഇന്ധന സെസ് ഏർപ്പെടുത്തിയതിനെതിരെ സമരം ചെയ്യുന്ന കോൺഗ്രസ് പാചക വാതകത്തിന് 50 രൂപ കൂട്ടിയതിനെതിരെ മിണ്ടിയിട്ടില്ല. കേന്ദ്രത്തിൽ നിന്നുള്ള വിഹിതം വെട്ടിക്കുറച്ചതിനാലാണ് ചെലവുകൾ നിയന്ത്രിക്കേണ്ടി വരുന്നത്. ട്രഷറി നിയന്ത്രണം തുടരും. എന്നാൽ, എല്ലാ ബില്ലുകളും പാസാക്കാനുള്ള ശ്രമത്തിലാണു സർക്കാർ. പദ്ധതി വിഹിതം വെട്ടിക്കുറയ്ക്കേണ്ടി വരില്ലെന്നാണു കരുതുന്നതെന്നും മന്ത്രി വ്യക്തമാക്കി.

English Summary : Kerala didnot get share due to problems in IGST software says minister KN Balagopal 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com