ADVERTISEMENT

തിരുവനന്തപുരം ∙ പരിസ്ഥിതിലോല മേഖലയിൽ (ബഫർ സോൺ) കൂടുതൽ നിർമിതികളുള്ളത് വയനാട് വന്യജീവി സങ്കേതത്തിന്റെ പരിധിയിൽ– 20,045. രണ്ടാമത് പെരിയാർ വന്യജീവി സങ്കേതവും (8507) മൂന്നാമത് ഇടുക്കി വന്യജീവി സങ്കേതവുമാണ് (5745). ഏറ്റവും കുറവ് മലപ്പുറം കരിമ്പുഴയിൽ– 77. ജസ്റ്റിസ് തോട്ടത്തിൽ ബി.രാധാകൃഷ്ണൻ അധ്യക്ഷനായ വിദഗ്ധസമിതി സർക്കാരിനു റിപ്പോർട്ട് കൈമാറി.

ആകെ 70,582 നിർമിതി‍കളാണു കണ്ടെത്തിയത്. കഴിഞ്ഞ വർഷത്തെ ഉപഗ്രഹസർ‍വേപ്രകാരം 49,330 നിർമിതികളുണ്ടായിരുന്നു. എന്നാൽ, ഇതു കൃത്യമല്ലെന്നു പരാതി ഉയർന്നതിനെത്തുടർന്നു നേരിട്ടു നടത്തിയ പരിശോധനയിൽ 21,252 നിർമിതികൾ കൂടി കണ്ടെത്തി.

നിർമിതികളിൽ 52,376 എണ്ണവും വീടുകൾ, സർക്കാർ/സ്വകാര്യ കെട്ടിടങ്ങൾ, ആരാധനാലയങ്ങൾ തുടങ്ങിയവയാണ്. ക്രഷ്, അങ്കണവാടി, ബാലവാടി തുടങ്ങിയവ 7187 എണ്ണം; വിദ്യാഭ്യാസ സ്ഥാപനങ്ങൾ 519. റിപ്പോർട്ട് സർക്കാർ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുമോയെന്നു വ്യക്തമല്ല. വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചാൽ മാത്രമേ ബഫർ സോണിൽനിന്നു ജനവാസമേഖലകൾ ഒഴിവായിട്ടുണ്ടോ എന്നറിയാനാകൂവെന്നു കർഷക സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. റിപ്പോർട്ട് പരിശോധിച്ചശേഷം ഇക്കാര്യത്തിൽ നടപടിയെടുക്കുമെന്നു വനം മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു.

English Summary: Buffer Zone: more constructions in wayanad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com