ADVERTISEMENT

കൊച്ചി∙ ഹൈക്കോടതി ജഡ്ജിമാർക്കു കൈക്കൂലി നൽകാനെന്ന പേരിൽ അഡ്വ. സൈബി ജോസ് കിടങ്ങൂർ കക്ഷികളിൽ നിന്ന് വൻതുക വാങ്ങിയെന്ന കേസിലെ അന്വേഷണ പുരോഗതി അറിയിക്കാൻ ഹൈക്കോടതി സർക്കാരിനു നിർദേശം നൽകി. അന്വേഷണം പുരോഗമിക്കുകയാണെന്നു പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ടി.എ. ഷാജി വിശദീകരിച്ചു. തുടർന്നാണ് പുരോഗതി റിപ്പോർട്ട് മുദ്ര വച്ച കവറിൽ നൽകാൻ നിർദേശിച്ചത്.

ഹൈക്കോടതി ജഡ്ജിമാർക്കു നൽകാനെന്ന പേരിൽ അഡ്വ. സൈബി കക്ഷികളിൽ നിന്ന് 77 ലക്ഷം രൂപ വാങ്ങിയെന്നാണ് ആരോപണം. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സൈബി നൽകിയ ഹർജിയിലാണു ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ഉത്തരവ്.

ഹർജി 3 ആഴ്ച കഴിഞ്ഞു പരിഗണിക്കും. കേട്ടുകേൾവിയുടെ അടിസ്ഥാനത്തിൽ ഏതാനും അഭിഭാഷകർ നൽകിയ മൊഴികൾ ആധാരമാക്കിയാണു കേസ് റജിസ്റ്റർ ചെയ്തിട്ടുള്ളതെന്നും പണം വാങ്ങിയതായി തെളിവുകളില്ലെന്നും ചൂണ്ടിക്കാട്ടിയാണു ഹർജി.

English Summary: High Court on investigation regarding bribe for judges

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com