തോറ്റാലും ജയിച്ചാലും ത്രിപുരയിലെ കോൺഗ്രസ്- സിപിഎം സഖ്യം ശരി: ഗോവിന്ദൻ

Mail This Article
പാലക്കാട് ∙ ത്രിപുരയിലെ കോൺഗ്രസ്- സിപിഎം സഖ്യം തോറ്റാലും ജയിച്ചാലും ശരിയാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞു. ബിജെപിയെ നേരിടാൻ കോൺഗ്രസിന് ഒറ്റയ്ക്ക് കഴിവില്ല. ത്രിപുരയിൽ സിപിഎമ്മിനും കോൺഗ്രസിനും പ്രവർത്തിക്കാൻ പറ്റാത്ത അവസ്ഥയാണ്. അവിടെ കോൺഗ്രസിന് 1.6% ശതമാനം വോട്ടാണ് ഉള്ളതെങ്കിലും അവരെ ചേർത്തു നടത്തിയ നീക്കുപോക്കു ശരി തന്നെയാണ്. ബിജെപി വിജയം ഏകപക്ഷീയമാണെന്നു പറയാനാവില്ല.
അതേസമയം, കേരളത്തിലെ ഉപതിരഞ്ഞെടുപ്പിൽ ചില സീറ്റുകൾ സിപിഎമ്മിനു നഷ്ടമാകാൻ കാരണം ബിജെപിയും കോൺഗ്രസും പരസ്പരം വോട്ടു മറിച്ചതു കൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു. കൊല്ലം കോർപറേഷനിൽ ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് ജയിച്ച വാർഡിൽ ബിജെപിക്കു കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 559 വോട്ടുണ്ടായിരുന്നു. ഇത്തവണ 47 വോട്ടായി കുറഞ്ഞു. എല്ലാ മേഖലകളിലും അവർ യോജിച്ചിട്ടുണ്ട്. പരാജയങ്ങൾ ഗൗരവമായി പരിശോധിച്ച് ഉചിതമായ നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
English Summary: MV Govindan comments on Tripura election results