ADVERTISEMENT

കോട്ടയം ∙ വാഹനാപകടത്തിൽ ഇടതുകൈ നഷ്ടപ്പെട്ട യുവാവിന് 61 ലക്ഷം രൂപ നഷ്ടപരിഹാരം. തിരുവാതുക്കൽ കൊച്ചുപറമ്പിൽ മുനീറിനാണ് (26) നഷ്ടപരിഹാരം അനുവദിച്ച് അഡിഷനൽ മോട്ടർ ആക്സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണൽ ജഡ്ജി പി.എൽസമ്മ ജോസഫ് ഉത്തരവായത്. 

2018 ഒക്ടോബർ 13ന് മുനീർ സഞ്ചരിച്ച ബൈക്കിൽ ലോറിയിടിച്ചാണ് അപകടമുണ്ടായത്. സ്വകാര്യ കമ്പനിയിൽ അക്കൗണ്ടന്റായിരുന്ന മുനീർ പിഎസ്‌സി പരീക്ഷയ്ക്ക് പോകുന്നതിനിടെയാണ് അപകടത്തിൽപെട്ടത്. അഭിഭാഷകരായ വി.ബി.ബിനു, സി.എസ്.ഗിരിജ എന്നിവർ ഹാജരായി.

English Summary : Sixty one lakhs insurance alloted to youth who lost left hand in vehicle accident

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com