ADVERTISEMENT

തിരുവനന്തപുരം ∙ മലയാള സർവകലാശാല വൈസ് ചാൻസലറുടെ ചുമതല എംജി സർവകലാശാല വൈസ് ചാൻസലർ സാബു തോമസിനു നൽകി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉത്തരവിറക്കി. വിസി സ്ഥാനത്തേക്കു സർക്കാർ നൽകിയ മൂന്നു പേരുകൾ തള്ളിയാണു ഗവർണറുടെ നടപടി. മലയാള സർവകലാശാല നിയമത്തിന്റെ 29–ാം വകുപ്പിലെ ഒൻപതാം ഉപവകുപ്പ് പ്രകാരമാണ് നടപടിയെന്നു ഗവർണറുടെ ഉത്തരവിൽ വ്യക്തമാക്കി.

യുവജന കമ്മിഷൻ അധ്യക്ഷ ചിന്ത ജെറോമിന്റെ ‘വാഴക്കുല’ പ്രബന്ധ വിവാദത്തിൽപെട്ട ഇംഗ്ലിഷ് പ്രഫസർ ഉൾപ്പെടെ മൂന്നു പേരെയാണു സർക്കാർ ശുപാർശ ചെയ്തത്. ചിന്തയുടെ ഗൈഡ് ആയിരുന്ന കേരള സർവകലാശാലാ മുൻ പ്രോ വൈസ് ചാൻസലറും  ഇംഗ്ലിഷ് പ്രഫസറുമായ  ഡോ.പി.പി.അജയകുമാർ, സംസ്കൃത സർവകലാശാലയിലെ മലയാളം പ്രഫസർ ഡോ.വത്സലൻ വാതുശേരി, കേരള സർവകലാശാലയിലെ സംസ്കൃതം പ്രഫസർ ഡോ.ഷൈല എന്നിവരാണു പട്ടികയിലുണ്ടായിരുന്നത്. ഈ പട്ടികയാണു തള്ളിയത്. 

നേരത്തേ കാലിക്കറ്റ് വിസിക്കു മലയാള സർവകലാശാലയുടെ ചുമതല നൽകണമെന്നു സർക്കാർ ശുപാർശ ചെയ്തിരുന്നെങ്കിലും അദ്ദേഹത്തിനു ഗവർണർ കാരണം കാണിക്കൽ നോട്ടിസ് നൽകിയതിനാൽ പിൻവലിക്കുകയായിരുന്നു. 

English Summary: Malayalam University vice chancellor charge given to MG University VC Sabu Thomas

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com