ADVERTISEMENT

തൃശൂർ ∙ ആരോഗ്യ സർവകലാശാലയിലെയും അഫിലിയേറ്റഡ് കോളജുകളിലെയും വിദ്യാർഥിനികൾക്ക് ഇനി 6 മാസം പ്രസവാവധി. വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മലിന്റെ അധ്യക്ഷതയിൽ ചേർന്ന സെനറ്റ് യോഗമാണു തീരുമാനമെടുത്തത്. 2 മാസം അനുവദിക്കാനായിരുന്നു സർക്കാർ നിർദേശമെങ്കിലും കുഞ്ഞിന്റെയും അമ്മയുടെയും ആരോഗ്യസംരക്ഷണത്തിനായി 4 മാസം കൂടി അവധി അനുവദിക്കാൻ തീരുമാനിക്കുകയായിരുന്നു. അവധിക്ക് അനുസൃതമായി കോഴ്‌സിന്റെ കാലാവധി നീളും; പരീക്ഷാ അവസരങ്ങൾ നഷ്ടമാകില്ല. ആർത്തവ അവധി അനുവദിക്കുന്നതു പരിശോധിക്കാൻ വിദഗ്ധസമിതിയെ ചുമതലപ്പെടുത്തിയതായും വൈസ് ചാൻസലർ അറിയിച്ചു.

 

English Summary: 6 month maternity leave in health university

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com