ADVERTISEMENT

തിരുവനന്തപുരം ∙ ലോക വനിതാ ദിനത്തിൽ സംസ്ഥാന സർക്കാർ സമ്മാനിക്കുന്ന വനിതാ രത്ന പുരസ്കാരങ്ങൾ 4 പേർക്ക്. 

കായിക മേഖലയിൽ ബോക്സിങ് താരം കെ.സി.ലേഖ, പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ചു ജീവിത വിജയം നേടിയവരുടെ വിഭാഗത്തിൽ നടി നിലമ്പൂർ ആയിഷ, സ്ത്രീകളുടെയും കുട്ടികളുടെയും ശാക്തീകരണ വിഭാഗത്തിൽ അമ്മൂമ്മത്തിരി ഉൾപ്പെടെയുള്ള പദ്ധതികൾ നടപ്പാക്കിയ ലക്ഷ്മി എൻ. മേനോൻ, വിദ്യാഭ്യാസ, ശാസ്ത്ര, സാങ്കേതിക വിഭാഗത്തിൽ കോട്ടയം ഗവ. മെഡിക്കൽ കോളജിലെ സർജിക്കൽ ഗ്യാസ്ട്രോ എന്ററോളജി അസോ. പ്രഫസർ ഡോ.ആർ.എസ്.സിന്ധു എന്നിവരാണു (ഒരു ലക്ഷം രൂപ വീതം) പുരസ്കാര ജേതാക്കൾ. 

ഇന്നു 4 നു നിശാഗന്ധി ഓഡിറ്റോറിയത്തിൽ രാജ്യാന്തര വനിതാ ദിനാഘോഷത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്കാരങ്ങൾ സമ്മാനിക്കും.

English Summary : Four people won Vanitha rethna award

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com