എല്ലായിടത്തും വേരോട്ടം കോൺഗ്രസിന്, മറ്റുകക്ഷികൾ വിട്ടുവീഴ്ച ചെയ്യണം: ലീഗ്

HIGHLIGHTS
  • മതനിരപേക്ഷ കക്ഷികളുമായി വിശാല സഖ്യം
muslim-league-leaders
1948 മാർച്ച് 10ന് ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് രൂപീകരണ യോഗം നടന്ന ചെന്നൈ രാജാജി ഹാളിനു മുന്നിൽ ലീഗ് നേതാക്കളായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, പി.കെ.കുഞ്ഞാലിക്കുട്ടി, പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ, പാണക്കാട് ബഷീറലി ശിഹാബ് തങ്ങൾ, എം.പി.അബ്ദുസ്സമദ് സമദാനി, പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ, കെ.പി.എ.മജീദ്, പി.ഉബൈദുല്ല, പി.വി.അഹമ്മദ് സാജു, പി.വി.അബ്ദുൽ വഹാബ് എന്നിവർ. ചിത്രം: മനോരമ
SHARE

ചെന്നൈ ∙ എല്ലാ സംസ്ഥാനങ്ങളിലും വേരോട്ടമുള്ള കോൺഗ്രസിനെ മാറ്റിനിർത്തി മതനിരപേക്ഷ സഖ്യം സാധ്യമല്ലെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. ഭരണഘടന സംരക്ഷിക്കാൻ ബാധ്യസ്ഥരായവരിൽ നിന്ന് തന്നെ വെല്ലുവിളി നേരിടുന്ന സാഹചര്യമാണ് ഇന്നുള്ളത്. മതത്തിന്റെ പേരിൽ നിരപരാധികൾ കൊല്ലപ്പെടുന്നു.

പ്രതിപക്ഷ ഐക്യം യാഥാർഥ്യമാക്കാൻ സ്വന്തം താൽപര്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യാൻ പാർട്ടികൾ തയാറാകണമെന്നും പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു. 15 സംസ്ഥാനങ്ങളിൽ നിന്ന് രണ്ടായിരത്തിലേറെ പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു. 

മതനിരപേക്ഷ കക്ഷികളുമായി വിശാല സഖ്യം രൂപീകരിച്ച് ലോക്സഭാ തിര‍‍ഞ്ഞെടുപ്പിനെ നേരിടുമെന്ന് സമ്മേളനം അംഗീകരിച്ച പ്രമേയത്തിൽ പറയുന്നു. ബിജെപിക്കെതിരെ തമിഴ്നാട് മാതൃകയിലുള്ള സഖ്യമാണ് ഉയർത്തിക്കാട്ടുന്നത്. വിവിധ കക്ഷികളുമായുള്ള ചർച്ചകൾക്കു നേതൃത്വം നൽകാൻ പാർലമെന്ററി ബോർഡ‍് രൂപീകരിക്കും. അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടിയാണു പ്രമേയം അവതരിപ്പിച്ചത്. 

നവംബറിൽ മതനിരപേക്ഷ പാർട്ടികളുടെ നേതാക്കളെ അണിനിരത്തി ഡൽഹിയിൽ മഹാസമ്മേളനം സംഘടിപ്പിക്കുന്നതിനൊപ്പം സംസ്ഥാന തലസ്ഥാനങ്ങളിലും സമ്മേളനങ്ങൾ സംഘടിപ്പിക്കും. ഡൽഹിയിൽ ആസ്ഥാന മന്ദിരം നിർമിക്കുമെന്ന പ്രഖ്യാപനവും നടത്തി. 

English Summary: Muslim league platinum jubilee conference

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഗോപാംഗനേ...

MORE VIDEOS