വിശ്വാസസംഗമ വേദിയൊരുക്കി മുസ്‌ലിം ലീഗ്; 17 യുവതീയുവാക്കൾക്ക് വിവാഹം

muslime-league-community-marriage-1
മുസ്‌ലിം ലീഗിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി നടത്തിയ സമൂഹ വിവാഹത്തിൽനിന്ന്. (Screengrab: Manorama News)
SHARE

ചെന്നൈ ∙ വിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും സംഗമവേദിയായി റോയപുരത്തെ റമസാൻ മഹൽ കല്യാണ മണ്ഡപം. ഖുർആൻ വചനങ്ങളും നാദസ്വര മേളവും മുഴങ്ങിയ വേദിയിൽ വരണമാല്യം കൈമാറി 17 യുവതീയുവാക്കൾ സ്വന്തം ആചാരാനുഷ്ഠാനങ്ങൾ പ്രകാരം പുതുജീവിതത്തിലേക്കു കടന്നു. മുസ്‌ലിം ലീഗ് പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് പാർട്ടിയുടെ പോഷക സംഘടനയായ കെഎംസിസിയാണ് ചടങ്ങ് സംഘടിപ്പിച്ചത്.

muslim-league-platinum-jubilee-marriage
ചെന്നൈയിൽ നടക്കുന്ന മുസ്‍ലിം ലീഗ് പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി നടന്ന സമൂഹവിവാഹച്ചടങ്ങിൽ വധൂവരൻമാർ ലീഗ് നേതാക്കൾക്കൊപ്പം.

മുസ്‌ലിം, ഹിന്ദു, ക്രിസ്ത്യൻ ആചാരപ്രകാരമാണു വിവാഹച്ചടങ്ങുകൾ നടത്തിയത്. വധൂവരന്മാർക്കു സമ്മാനമായി വീട്ടുപകരണങ്ങളും കൈമാറി. മുഖ്യ ഖാസി ഡോ. സലാഹുദ്ദീൻ അയ്യൂബി  നേതൃത്വം നൽകി. വനിതാദിനത്തിൽ 17 പെൺകുട്ടികൾക്ക് വിവാഹജീവിതം നൽകിയതിലൂടെ ലീഗിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷം സഫലമായെന്ന് അനുഗ്രഹപ്രഭാഷണം നടത്തിയ മുസ്‌ലിം ലീഗ് കേരള സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. 

മന്ത്രി പി.കെ.ശേഖർ ബാബു, മുസ്‌ലിം ലീഗ് അഖിലേന്ത്യാ പ്രസിഡന്റ് കെ.എം.ഖാദർ മൊയ്തീൻ, അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എംഎൽഎ, സമൂഹ വിവാഹക്കമ്മിറ്റി ചെയർമാൻ പി.കെ.പോക്കർ ഹാജി, തമിഴ്നാട് വഖഫ് ബോർഡ് ചെയർമാൻ എം.അബ്ദുറഹ്മാൻ, എംപിമാരായ ഇ.ടി.മുഹമ്മദ് ബഷീർ, എം.പി.അബ്ദുസ്സമദ് സമദാനി, പി.വി.അബ്ദുൽ വഹാബ്, നവാസ് ഗനി തുടങ്ങിയവർ പങ്കെടുത്തു. പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന 75 വിവാഹങ്ങളുടെ ആദ്യഘട്ടമാണ് ഇന്നലെ നടന്നത്.

English Summary: Muslime league conducted Community Marriage ahead of the Jubilee Celebration

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

അഞ്ജലീ അഞ്ജലീ...

MORE VIDEOS