കോഴിക്കോട് ∙ മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറിയായി പി.എം.എ.സലാമിനെ തിരഞ്ഞെടുത്തു. നിലവിൽ സംസ്ഥാന ആക്ടിങ് ജനറൽ സെക്രട്ടറിയാണ്. ഇന്നലെ ചേർന്ന സംസ്ഥാന കൗൺസിൽ യോഗത്തിലാണു പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.
സംസ്ഥാന പ്രസിഡന്റായി പാണക്കാട് സാദിഖലി തങ്ങൾ തുടരും. മുസ്‌ലിം ലീഗിന്റെ ചരിത്രത്തിലാദ്യമായി സംസ്ഥാന സെക്രട്ടേറിയറ്റും രൂപീകരിച്ചു. 26 അംഗങ്ങളും 7 സ്ഥിരം ക്ഷണിതാക്കളുമടക്കം 33 അംഗ സെക്രട്ടേറിയറ്റാണു രൂപീകരിച്ചത്. 3 വനിതകളും ഉൾപ്പെടുന്നു.
English Summary: Muslim League state council