ADVERTISEMENT

കൊച്ചി ∙ ഭരണഘടന സംരക്ഷിക്കാനും ഇന്ത്യയെ മതനിരപേക്ഷ, ജനാധിപത്യ രാഷ്‌ട്രമായി നിലനിർത്താനുമുള്ള പോരാട്ടങ്ങളിൽ എൽഡിഎഫിനൊപ്പം നിൽക്കാതെ കോൺഗ്രസ്‌ ബിജെപിയെ പിന്തുണയ്‌ക്കുകയാണെന്നു സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി. ഇഎംഎസ്‌ പഠന ഗവേഷണ കേന്ദ്രം നടത്തിയ ‘ഇഎംഎസ്‌ സ്‌മരണയ്‌ക്ക്‌ കാൽനൂറ്റാണ്ട്‌’ എന്ന പരിപാടിയിൽ ഇഎംഎസ്‌ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. എൽഡിഎഫ്‌ സർക്കാരിനെ തകർക്കാനുള്ള കേന്ദ്ര സർക്കാർ നീക്കങ്ങൾക്കു കോൺഗ്രസ്‌ പിന്തുണ നൽകുകയാണ്‌. കേരളത്തിന്റെ രാഷ്‌ട്രീയ ചരിത്രം തിരുത്തിയ എൽഡിഎഫ്‌ തുടർഭരണം ആവർത്തിക്കുമെന്നും യച്ചൂരി പറഞ്ഞു. 

‘മത, രാഷ്‌ട്രീയ ഭേദമില്ലാതെ എല്ലാവർക്കും മനുഷ്യനായി ജീവിക്കാൻ കഴിയുന്ന രാജ്യത്തെ ഏക സംസ്ഥാനം കേരളമാണ്‌. രാജ്യത്തെ 80 കോടി ജനങ്ങൾക്കു സൗജന്യ ഭക്ഷണം നൽകിയെന്നാണു മോദിയുടെ അവകാശവാദം. ഭൂരിപക്ഷംപേരും ഒരു നേരത്തെ ആഹാരം ലഭിക്കാത്തവരാണെന്ന ഏറ്റുപറച്ചിലാണത്‌. എന്നാൽ, കേരളത്തിലെ സ്ഥിതി അതല്ല.   – യച്ചൂരി പറഞ്ഞു.   

English Summary: Memory of E. M. S. Namboodiripad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com