സീതത്തോട് (പത്തനംതിട്ട) ∙ പുലർച്ചെ വീടിന്റെ തിണ്ണയിൽ കടുവയും കേഴമാനും; ഞെട്ടിത്തരിച്ച് ഗൃഹനാഥൻ. ഇന്നലെ വെളുപ്പിന് 5.45ന് പടയനിപ്പാറ പാറയ്ക്കൽ സുരേഷിന്റെ വീടിന്റെ തിണ്ണയിലാണ് കടുവയെയും ഒപ്പം കേഴമാനിനെയും കാണുന്നത്.
പുറത്തിറങ്ങിയ ശേഷം തിരികെ വീട്ടിലേക്ക് കയറാൻ തുടങ്ങുമ്പോഴാണ് സുരേഷ് തിണ്ണയിൽനിന്നു കടുവയും കേഴയും ഓടിപ്പോകുന്നത് കാണുന്നത്. മുറ്റത്തേക്കു ചാടിയ കടുവ, സുരേഷിന്റ ബന്ധു സോമരാജന്റെ വീട്ടുമുറ്റത്തു കൂടി റബർ തോട്ടത്തിലേക്കു ഓടിമറയുകയായിരുന്നു.
സോമരാജന്റെയും സുരേഷിന്റെയും നിലവിളി കേട്ടാണ് രാവിലെ മറ്റുള്ളവർ ഉണരുന്നത്. കടുവയ്ക്കൊപ്പമുണ്ടായിരുന്ന കേഴമാനിനെ സമീപ കാട്ടിൽനിന്ന് ഓടിച്ച് വീട്ടുമുറ്റത്ത് എത്തിച്ചതാണെന്ന് കരുതുന്നു.
English Summary: Tiger found infront of house early morning