ADVERTISEMENT

പത്തനംതിട്ട ∙ സംസ്ഥാനത്തു കഴിഞ്ഞ വർഷം ഫയൽ തീർപ്പാക്കൽ തീവ്രയജ്ഞം നടത്തിയിട്ടും കെട്ടിക്കിടക്കുന്നതു ലക്ഷക്കണക്കിനു ഫയലുകൾ. സർക്കാരിന്റെ കണക്കു പ്രകാരം 2022 മാർച്ച് 31 വരെ തീർപ്പാക്കാനുണ്ടായിരുന്ന ഫയലുകളുടെ എണ്ണം പതിനേഴര ലക്ഷത്തോളമാണ്. ഇതിൽ 8 ലക്ഷത്തോളം ഇപ്പോഴും തീർപ്പാകാതെ കിടക്കുന്നു. ഇതിനു പുറമേ 2023 മാർച്ച് വരെയുള്ള പുതിയ ഫയലുകൾ വേറെയും. 

രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നശേഷം 2022 ജൂൺ 15 മുതൽ സെപ്റ്റംബർ 30 വരെ ഫയൽ തീർപ്പാക്കൽ യജ്ഞം നടത്തിയിരുന്നു. സെക്രട്ടേറിയറ്റ് മുതൽ വില്ലേജ് ഓഫിസുകൾ വരെ കെട്ടിക്കിടക്കുന്ന ഫയലുകൾ തീർപ്പാക്കുകയായിരുന്നു ലക്ഷ്യം. അവധി ദിവസങ്ങളിൽ ജോലി ചെയ്തു ഫയൽ തീർപ്പാക്കണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ ആഹ്വാനം. ഭരണാനുകൂല സംഘടനകൾ ഈ ആഹ്വാനം ഏറ്റെടുക്കുകയും ഞായറാഴ്ചകളിൽ ജോലിക്കെത്താൻ അംഗങ്ങൾക്ക് നിർദേശം നൽകുകയും ചെയ്തു. ഇതിന് വൻ പ്രചാരണവും നടത്തി. എന്നിട്ടും കാര്യമായ പ്രയോജനമുണ്ടായില്ലെന്നു മുഖ്യമന്ത്രി നിയമസഭയിൽ നൽകിയ കണക്കുകൾ വ്യക്തമാക്കുന്നു. 

തീർപ്പാക്കാനുള്ള ഫയലുകൾ: 17,45,294 (2022 മാർച്ച് വരെ) 

തീർപ്പായത്: 9,55,671 (54.76 %) 

വിവിധ വകുപ്പുകൾ തീർപ്പാക്കിയവ: 

കുറവ് 

വിവര പൊതുജന സമ്പർക്കം: 2,019 ഫയലുകളിൽ 613 എണ്ണം (30.36 %) 

പിന്നാക്ക വിഭാഗ വികസനം: 30.90% 

പട്ടികജാതി പട്ടികവർഗ വികസനം: 18,729 ഫയലുകളിൽ 12,656 (32.43%) 

റവന്യു: 58,155 ഫയലുകളിൽ 38,888 (33.13%) 

സെക്രട്ടേറിയറ്റ്: 1,75,415 ഫയലുകളിൽ 82,401 (46.9%) 

കൂടുതൽ 

പ്രവാസികാര്യം: 684 ഫയലുകളിൽ 589 (86%)

English Summary : Eight lakh application pending in Kerala government offices

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com