തിരുവനന്തപുരം ∙ നിയമസഭയിൽ സ്പീക്കർ എ.എൻ.ഷംസീറിന്റെ ഓഫിസിനു മുന്നിൽ പ്രതിഷേധിച്ച പ്രതിപക്ഷാംഗങ്ങൾക്കെതിരായ സർക്കാർ നീക്കത്തിനു കനത്ത തിരിച്ചടി.
സംഘർഷത്തിൽ വാച്ച് ആൻഡ് വാർഡ് നെടുമങ്ങാട് ചുള്ളാളം ഷൈനി നിവാസിൽ ഷീന (33)യുടെ കയ്യിൽ പൊട്ടൽ ഇല്ലെന്നു മ്യൂസിയം പൊലീസ് കോടതിക്കു റിപ്പോർട്ട് നൽകി. ഒപ്പം, ഔദ്യോഗിക കൃത്യത്തിനിടെ മാരകമായി പരുക്കേൽപിച്ചുവെന്ന നിർണായക വകുപ്പ് ഒഴിവാക്കി. പത്തു വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പാണിത്.
ഒരു പരുക്കും ഇല്ലെന്ന പ്രചാരണത്തിന്റെ ഭാഗമായി രമയുടേതെന്ന പേരിൽ വ്യാജമായി എക്സ് റേയും പ്രചരിപ്പിച്ചിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഉൾപ്പെടെ അതേറ്റെടുത്തതു ചർച്ചയായിരിക്കെയാണു ഷീനയുടെ കൈമുട്ടിനു പൊട്ടൽ ഇല്ലെന്നു പൊലീസ് റിപ്പോർട്ട് നൽകിയത്.
English Summary: Kerala assembly case; blow to govt.