കായംകുളം താലൂക്ക് ആശുപത്രിയിൽ രോഗിയുടെ അക്രമം; 2 ജീവനക്കാർക്ക് കുത്തേറ്റു

Kayamkulam Taluk Hospital (Photo - Special Arrangement)
കായംകുളം താലൂക്ക് ആശുപത്രി (ഫയൽ ചിത്രം)
SHARE

കായംകുളം∙ താലൂക്കാശുപത്രിയിൽ അക്രമാസക്തനായ രോഗിയുടെ ആക്രമണത്തിൽ ഹോംഗാർഡിനും സെക്യൂരിറ്റി ജീവനക്കാരനും കുത്തേറ്റു. അക്രമിയെ കീഴ്പ്പെടുത്താൻ ശ്രമിക്കുന്നതിനിടെ രണ്ട് പൊലീസുകാർക്കും പരുക്കേറ്റു. വയറിന് കുത്തേറ്റ ഹോംഗാർഡ് ആറാട്ടുപുഴ വട്ടച്ചാൽ ആതിരഭവനത്തിൽ വിക്രമൻ(55), സെക്യൂരിറ്റി ജീവനക്കാരൻ കൃഷ്ണപുരം മേനാത്തേരി സ്വദേശി മധു(45) എന്നിവരെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ പുലർച്ചെ 3.30 ന് ആണ് സംഭവം. കാലിൽ മുറിവേറ്റ് ചികിത്സ തേടി എത്തിയ കൃഷ്ണപുരം കാപ്പിൽമേക്ക് സ്വദേശി ദേവരാജനാണ്(60) ആക്രമണം നടത്തിയത്. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ കീഴ്‌പ്പെടുത്തുന്നതിനിടെ പൊലീസുകാരായ ശിവൻപിള്ള, ശിവകുമാർ എന്നിവർക്കും പരുക്കേറ്റു. സംഭവത്തിൽ പ്രതിഷേധിച്ച് ആശുപത്രി ജീവനക്കാർ മിന്നൽ പണിമുടക്ക് നടത്തി.

English Summary: Clash in Kayamkulam taluk hospital

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

വേഗം പണിയാം! ചെറിയ കുടുംബത്തിന് പറ്റിയ വീട്

MORE VIDEOS