തൽക്കാലം ഷോക്കില്ല; നിലവിലെ വൈദ്യുതി നിരക്ക് ജൂൺ 30 വരെ നീട്ടി, സർചാർജും ഉടനില്ല

kseb-electricity-bill
പ്രതീകാത്മക ചിത്രം.
SHARE

തിരുവനന്തപുരം ∙ സംസ്ഥാനത്തു നിലവിലുള്ള വൈദ്യുതി നിരക്ക് ജൂൺ 30 വരെ നീട്ടി റഗുലേറ്ററി കമ്മിഷൻ ഉത്തരവിറക്കി.

കഴിഞ്ഞ ജൂണിൽ വർധിപ്പിച്ച നിരക്കിന് ഈ മാസം 31 വരെയാണു പ്രാബല്യം നൽകിയിരുന്നത്. വീണ്ടും നിരക്കു വർധന ആവശ്യപ്പെട്ടു വൈദ്യുതി ബോർഡ്, റഗുലേറ്ററി കമ്മിഷനെ സമീപിച്ചിട്ടുണ്ട്. എന്നാൽ ഇതു സംബന്ധിച്ചു കമ്മിഷൻ ഇതുവരെ ഹിയറിങ് നടത്തി തീരുമാനം എടുത്തിട്ടില്ല. ജൂൺ 30നു മുൻപു കമ്മിഷന്റെ തീരുമാനം വരുന്നില്ലെങ്കിൽ നിലവിലുള്ള നിരക്കു വീണ്ടും നീട്ടേണ്ടി വരും.

കഴിഞ്ഞ വർഷം ജൂലൈ മുതൽ സെപ്റ്റംബർ വരെ പുറത്തു നിന്ന് അധിക വൈദ്യുതി വാങ്ങിയതിനു യൂണിറ്റിനു 30 പൈസയും ഒക്ടോബർ മുതൽ ഡിസംബർ വരെ 14 പൈസയും ഇന്ധന സർചാർജ് ചുമത്തണമെന്ന ബോർഡിന്റെ ആവശ്യം ഇപ്പോൾ റഗുലേറ്ററി കമ്മിഷന്റെ പരിഗണനയിലാണ്. കഴിഞ്ഞ ഏപ്രിൽ മുതൽ ജൂൺ വരെ വൈദ്യുതി വാങ്ങിയതിനു യൂണിറ്റിന് 9 പൈസ വീതം സർചാർജ് ചുമത്താൻ നേരത്തെ കമ്മിഷൻ അനുമതി നൽകിയിരുന്നു.

English Summary : Electricity rate extended upto June 30

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

വേഗം പണിയാം! ചെറിയ കുടുംബത്തിന് പറ്റിയ വീട്

MORE VIDEOS