കൊച്ചി ∙ കേരളത്തിലെ മാലിന്യ സംസ്കരണ പ്ലാന്റുകളുടെ നടത്തിപ്പിനു വിമാനത്താവളങ്ങളിലെന്ന പോലെ പ്രത്യേക കമ്പനി (സ്പെഷൽ പർപ്പസ് വെഹിക്കിൾ) വേണമെന്നു മലയാള മനോരമ സംഘടിപ്പിച്ച ‘ലെറ്റ്സ് ക്ലീൻ കേരള’ ചർച്ച നിർദേശിച്ചു. തദ്ദേശസ്ഥാപനങ്ങൾക്കു മറ്റു ഭാരിച്ച ചുമതലകൾക്കിടെ ഫലപ്രദമായി നടത്താനാകുന്നതല്ല മാലിന്യ സംസ്കരണ പ്ലാന്റ്.
സർക്കാരും പ്ലാന്റ് കൊണ്ടു ഗുണമുള്ള തദ്ദേശ സ്ഥാപനങ്ങളും ചേർന്ന് കമ്പനിക്കായി മുതൽമുടക്കണം. നടത്തിപ്പു ചുമതല അതതു മേഖലകളിലെ വിദഗ്ധർക്കു കൈമാറണമെന്നും നിർദേശമുയർന്നു.
കേന്ദ്ര നഗരവികസന മന്ത്രാലയം മുൻ സെക്രട്ടറി ഡോ. എം.രാമചന്ദ്രൻ ചർച്ചയിൽ മോഡറേറ്ററായിരുന്നു.
ബ്രഹ്മപുരത്തെ തീയണയ്ക്കുന്നതിൽ അഗ്നിരക്ഷാസേന നടത്തിയ സ്തുത്യർഹ പ്രവർത്തനത്തിനുള്ള ആദരവായി, എറണാകുളം റീജനൽ ഫയർ ഓഫിസർ ജെ.എസ്.സുജിത്കുമാറിന് മലയാള മനോരമ എഡിറ്റർ ഫിലിപ് മാത്യു ഉപഹാരം സമ്മാനിച്ചു.
English Summary: Manorama discussion on clean Kerala