ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട റഷ്യൻ യുവതിക്ക് പീഡനം: കൂരാച്ചുണ്ട് സ്വദേശി അറസ്റ്റിൽ

akhil
അഖിൽ
SHARE

കൂരാച്ചുണ്ട്∙ ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട റഷ്യൻ യുവതിയെ കൂടെ താമസിപ്പിച്ചു മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്ന പരാതിയിൽ കൂരാച്ചുണ്ട് കാളങ്ങാലി സ്വദേശി ഓലക്കുന്നത്ത് ആഖിലിനെ (28) പൊലീസ് അറസ്റ്റ് ചെയ്തു. 

ആഖിലിന്റെ കാളങ്ങാലിയിലെ വീട്ടിൽ നിന്നു മർദനമേറ്റ നിലയിൽ യുവതിയെ കഴിഞ്ഞ ദിവസം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. റഷ്യൻ ഭാഷ മാത്രം സംസാരിക്കുന്ന യുവതിയുടെ മാെഴി രേഖപ്പെടുത്താൻ പാെലീസിനു സാധിക്കാത്തതിനാൽ കേസെടുത്തിരുന്നില്ല. ഇന്നലെ ദ്വിഭാഷിയുടെ സഹായത്തോടെ മാെഴിയെടുത്തപ്പോഴാണു പീഡന വിവരം വെളിപ്പെടുത്തിയതെന്നു പൊലീസ് പറഞ്ഞു. പ്രതി ബലമായി ലഹരി നൽകി പീഡിപ്പിച്ചെന്നും നിരന്തരം മർദിച്ചെന്നും  യുവതി പറഞ്ഞു.

ആറ് മാസം മുൻപ് ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ശേഷം ഇരുവരും ഖത്തർ, നേപ്പാൾ എന്നിവിടങ്ങൾ സന്ദർശിച്ചിരുന്നു. ഒരു മാസം മുൻപാണ് ഇന്ത്യയിൽ എത്തിയത്. യുവതിയുടെ പാസ്പോർട്ടും ഐഫോണും പ്രതി നശിപ്പിച്ചെന്നും മൊഴിയിൽ പറയുന്നു.

English Summary: Russian woman rape case: Youth arrested

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

Video

ജിപ്സിക്ക് പകരം ജിംനി, ഓഫ് റോഡ് കിങ്

MORE VIDEOS
FROM ONMANORAMA