ലഹരിമരുന്നുമായി മോഡൽ പിടിയിൽ; റേവ് പാർട്ടികൾക്കു ലഹരി കൈമാറിയിരുന്നത് ‘സ്നോബോൾ’ എന്ന പേരിൽ

rose-hemma
റോസ് ഹെമ്മ
SHARE

കൊച്ചി ∙ രഹസ്യമായി നടത്തുന്ന റേവ് പാർട്ടികൾക്കു ലഹരിമരുന്ന് എത്തിച്ചു നൽകുന്ന സംഘത്തിലെ യുവതി എക്സൈസ് പിടിയിൽ. ചേർത്തല അർത്തുങ്കൽ സ്വദേശിയും മോഡലുമായ റോസ് ഹെമ്മയാണ് (ഷെറിൻ ചാരു – 29) എൻഫോഴ്സ്മെന്റ് അസി. കമ്മിഷണർ ബി.ടെനിമോന്റെ നേതൃത്വത്തിലുള്ള സ്പെഷൽ ആക്‌ഷൻ സംഘത്തിന്റെ പിടിയിലായത്. ഇവരിൽനിന്ന് 1.90 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. ‘സ്നോബോൾ’ എന്ന പേരിലാണ് ഇവർ ലഹരി കൈമാറിയിരുന്നത്. 

ഓൺലൈനായി പലരുടെയും പേരിൽ മുറി ബുക്ക് ചെയ്ത് ഏതാനും ദിവസം താമസിച്ച ശേഷം അടുത്ത സ്ഥലത്തേക്കു മാറും. ഇവരുടെ പ്രധാന ഇടനിലക്കാരനായ യുവാവ് സ്പെഷൽ ആക്‌ഷൻ സംഘത്തിന്റെ പിടിയിലായതോടെയാണ് കൂടുതൽ വിവരങ്ങൾ എക്സൈസിനു ലഭിച്ചത്. 

വൈറ്റില- ഇടപ്പള്ളി ദേശീയപാതയ്ക്കു സമീപം പാടിവട്ടത്ത് ഇടനിലക്കാരനെ കാത്തുനിൽക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് കഴിഞ്ഞ ദിവസം അർധരാത്രിയോടെ ഇവരെ കണ്ടെത്തിയത്. 

സർക്കിൾ ഇൻസ്പെക്ടർ എം.സജീവ് കുമാർ, ഇൻസ്പെക്ടർ എം.എസ്. ഹനീഫ, പ്രിവന്റീവ് ഓഫിസർ ടി. എൻ അജയകുമാർ, സിറ്റി മെട്രോ ഷാഡോ പൊലീസിലെ സിഇഒ എൻ.ഡി.ടോമി, സിഇഒ ഹർഷകുമാർ, എൻ.യു.അനസ്, എസ്.നിഷ, പി.അനിമോൾ എന്നിവരടങ്ങിയ സംഘമാണ് കസ്റ്റഡിയിൽ എടുത്തത്.

English Summary: Model under arrest with drugs

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

അമിതാഭ് ബച്ചനെയൊക്കെ പ്രൊമോട്ടർ ആക്കാൻ ഇതൊക്കെ മതിയല്ലേ

MORE VIDEOS
FROM ONMANORAMA