ചേർപ്പ് (തൃശൂർ) ∙ ഊരകം ചെമ്പകശേരി പരേതനായ ഷാജിയുടെ മകൾ സബീനയെ (30) മൈസൂരുവിലെ ജോലിസ്ഥലത്തു ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ബേഗാട്ടി സെക്കൻഡ് സ്ട്രീറ്റിലെ ജോലിസ്ഥലത്തു ബുധൻ രാവിലെയായിരുന്നു സംഭവം. ദേഹത്തു മുറിപ്പാടുകൾ കണ്ടെത്തിയതായി സൂചനയുണ്ട്.
സബീനയുടെ കൂടെ മൈസൂരുവിൽ താമസിച്ചിരുന്ന തൃശൂർ കരുവന്നൂർ സ്വദേശി ഷഹാസിനെ മൈസൂരു സരസ്വതിപുരം പൊലീസ് കസ്റ്റഡിയിലെടുത്തു. വിവാഹമോചിതയായ സബീന മൈസൂരുവിൽ സ്വകാര്യ ടെലികോം കമ്പനിയിലെ ജീവനക്കാരിയാണ്.
English Summary: Woman died in Mysuru