ADVERTISEMENT

ചാലക്കുടി ∙ ആധാരത്തിന്റെ പോക്കുവരവ് നടത്തി തരുന്നതിന് അടക്കം ഭിന്നശേഷിക്കാരനോടു കൈക്കൂലി ആവശ്യപ്പെട്ട വില്ലേജ് ഓഫിസറെ വിജിലൻസ് സംഘം കയ്യോടെ പിടികൂടി. 

കുറ്റിച്ചിറ സ്പെഷൽ വില്ലേജ് ഓഫിസർ കെ.ഒ.വർഗീസാണു പിടിയിലായത്. മരോട്ടിച്ചാൽ സ്വദേശി വെട്ടിക്കുഴിച്ചാലിൽ വി.എം.രാജുവാണു ഓഫിസർ കൈക്കൂലി ആവശ്യപ്പെട്ടതായി വിജിലൻസിൽ പരാതി നൽകിയത്. രാജുവിന്റെ ഭാര്യയുടെ പേരിലുള്ള ഭൂമി ഭാര്യാമാതാവിന് ഇഷ്ടദാനം നൽകുന്നതിനായി ആധാരത്തിന്റെ പോക്കുവരവ് തയാറാക്കുന്നതിനും നികുതി അടയ്ക്കുന്നതിനുമായി വില്ലേജ് ഓഫിസർ 1000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു. പണം സ്വീകരിക്കുന്നതിനിടെ വിജിലൻസ് സംഘമെത്തി പിടികൂടി.

English Summary : Village officer arrested in bribe case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com