ADVERTISEMENT

 

∙ മ്യൂച്വൽ ഫണ്ടുകളുടെ വിവിധ നിക്ഷേപ പദ്ധതികളിൽ അംഗങ്ങളായിട്ടുള്ളവർ 31 നു മുൻപ് അവകാശിയെ നിർദേശിക്കണം. നാമനിർദേശം ചെയ്യാത്തവർക്കു യൂണിറ്റുകളുടെ ക്രയവിക്രയം സാധ്യമാകില്ല.

 

∙ ഓഹരി നിക്ഷേപകർ ഡീമാറ്റ് അക്കൗണ്ടിൽ നോമിനിയുടെ പേരു നിർദേശിക്കേണ്ട അവസാന ദിനവും 31.

 

∙ ആദായ നികുതി നിയമത്തിലെ 80 സി വകുപ്പു പ്രകാരമുള്ള ആനുകൂല്യം ലഭിക്കാൻ പിപിഎഫ്, സുകന്യ സമൃദ്ധി യോജന, ഓഹരി അധിഷ്ഠിത സമ്പാദ്യ പദ്ധതി (ഇഎൽഎസ്എസ്) തുടങ്ങിയവയിൽ നിക്ഷേപം നടത്തേണ്ട അവസാന തീയതി 31.

 

∙ ഇൻഷുറൻസ് / പെൻഷൻ പദ്ധതിയായ പ്രധാൻമന്ത്രി വയ വന്ദന യോജനയിൽ 15 ലക്ഷം രൂപ വരെ നിക്ഷേപിക്കാം. മുതിർന്ന പൗരന്മാർക്കു സ്ഥിരവരുമാനം വാഗ്ദാനം ചെയ്യുന്ന പദ്ധതിയുടെ നിലവിലെ പലിശ നിരക്ക് 7.40 ശതമാനമാണ്. അവസാനദിനം 31.

 

∙ 5 ലക്ഷം രൂപയിൽ കൂടുതൽ തുകയുടെ ഹൈ പ്രീമിയം ലൈഫ് ഇൻഷുറൻസ് പോളിസിയിന്മേൽ ആദായ നികുതി ഇളവു ലഭിക്കണമെങ്കിൽ 31നു മുമ്പു പോളിസി വാങ്ങിയിരിക്കണം.

 

∙ 2019 – 2020 ലെ ആദായത്തിന്റെ അടിസ്ഥാനത്തിലുള്ള പരിഷ്കരിച്ച റിട്ടേൺ നിബന്ധനകൾക്കു വിധേയമായി 31 വരെ സ്വീകരിക്കും. റിട്ടേൺ നൽകാതിരുന്നവർക്കും ഏതെങ്കിലും വരുമാനം റിപ്പോർട്ട് ചെയ്യാൻ വിട്ടുപോയവർക്കുമാണ് അവസരം.

 

∙ നികുതി വിധേയമായ പരിധിയിൽ താഴെ മാത്രമാണു നടപ്പു സാമ്പത്തിക വർഷത്തെ പലിശ വരുമാനമെങ്കിൽ സ്രോതസിൽനിന്നു നികുതി കിഴിവു ചെയ്യരുതെന്നു ബാങ്കിനോട് അഭ്യർഥിക്കാം. ഫോം 15 ജി / 15 എച്ച് സമർപ്പിക്കുകയാണു വേണ്ടത്.

 

∙ റജിസ്റ്റർ ചെയ്തിട്ടുള്ള നികുതിദായകർ ഐജിഎസ്ടി അടയ്ക്കാതെയുള്ള കയറ്റുമതിക്കു ജിഎസ്ടി പോർട്ടലിൽ ജിഎസ്ടി ആർഎഫ്ഡി – 11 ഫോമിൽ ലെറ്റർ ഓഫ് അണ്ടർടേക്കിങ് (എൽയുടി) സമർപ്പിക്കണം. എൽയുടിയുടെ സാധുത 31 വരെ മാത്രം.

 

∙ ജിഎസ്ടി നിയമ പ്രകാരം അർഹരായവർക്കു കോമ്പോസിഷൻ സ്കീം തിരഞ്ഞെടുക്കാൻ 31 വരെ മാത്രമാണ് അർഹത.

 

 

English Summary: Changes from April 1

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com