ബസ് നിരക്ക് ‘ആഡംബരം’

bus-representational-image
പ്രതീകാത്മക ചിത്രം
SHARE

തിരുവനന്തപുരം ∙ ഉത്സവ സീസണും അവധിക്കാലവും വരുന്നതോടെ അയൽ സംസ്ഥാനങ്ങളിൽനിന്നു കേരളത്തിലേക്കുള്ള ബസ് നിരക്കിൽ 90% വരെ വർധന! ഏറ്റവും കൂടുതൽ പേർ ബസ് സർവീസുകളെ ആശ്രയിക്കുന്നതു ബെംഗളൂരുവിൽ നിന്നു കേരളത്തിലേക്കും തിരിച്ചുമുള്ള യാത്രയ്ക്കാണ്. ഈസ്റ്റർ – വിഷു സീസണിൽ സ്വകാര്യ ബസ് നിരക്കുകളിൽ പ്രകടമാകുന്നത് 60–90% വർധനയാണ്. കൊച്ചിയിലേക്ക് ഏപ്രിൽ 5,6 തീയതികളിൽ എസി സ്ലീപ്പറിന് 3000 മുതൽ 5000 വരെയാണ് നിരക്ക്.

1 മുതൽ 6 വരെ ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് 3700 മുതൽ 4000 രൂപ വരെയാണ് നിരക്ക്. ചെന്നൈയിൽ നിന്ന് 3500–4000 രൂപ നൽകണം.

കെഎസ്ആർടിസി ഏപ്രിൽ 1 മുതൽ15 വരെ നിലവിലുള്ള സർവീസുകൾക്ക് പുറമേ 35 അധിക സർവീസുകൾ ചെന്നൈയിലേക്കും ബെംഗളൂരുവിലേക്കും ഓടിക്കും. ഇതിൽ 30 സർവീസുകളും ബെംഗളൂരുവിലേക്കാണ്. എസി സ്ലീപ്പർ ബസുകൾക്ക് 1950 രൂപയും നോൺ എസി ഡീലക്സ് ബസുകൾക്ക് 1600 രൂപയുമാണ് തിരുവവന്തപുരം – ബെംഗളൂരു നിരക്ക്.

ഇന്ന് അടിയന്തര യോഗം 

കോൺട്രാക്ട് കാരിജ് ബസുകൾ ടിക്കറ്റ് നിരക്ക് വച്ച് സർവീസ് നടത്തുന്നത് തന്നെ നിയമവിരുദ്ധമാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. നിയമവിരുദ്ധമായ ഒരു കാര്യത്തിൽ ചർച്ച നടത്തി നിരക്ക് കുറയ്ക്കാൻ സർക്കാരിനു പറയാനാകില്ലെന്ന നിസ്സഹായതയുണ്ട്. ഇക്കാര്യത്തിൽ ഇന്ന് ഉന്നതതല യോഗം വിളിച്ചു ചേർക്കും. ഗതാഗത സെക്രട്ടറിയും ഗതാഗത കമ്മിഷണറും പങ്കെടുക്കും.

മുഖ്യമന്ത്രി കത്തയച്ചു

തിരുവനന്തപുരം ∙ കേരളത്തിലേക്കു ചാർട്ടേഡ് ഫ്ലൈറ്റുകളും അധികം വിമാനങ്ങളും ഏർപ്പെടുത്തുന്നതിനുള്ള അനുമതി വേഗത്തിലാക്കാൻ സിവിൽ ഏവിയേഷൻ മന്ത്രാലയത്തിനു നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കത്തയച്ചു. ഏപ്രിൽ രണ്ടാം വാരം മുതൽ ഫ്ലൈറ്റുകൾ ഏർപ്പെടുത്തുകയാണു ലക്ഷ്യം. തിരക്കേറിയ സമയത്തു വിമാന കമ്പനികൾ അമിതനിരക്ക് ഈടാക്കുന്നത് നിയന്ത്രിക്കാൻ എയർലൈൻ കമ്പനികളുമായി കേന്ദ്ര സർക്കാർ ചർച്ച നടത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

English Summary: Bus charge hike during festival season

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

വേഗം പണിയാം! ചെറിയ കുടുംബത്തിന് പറ്റിയ വീട്

MORE VIDEOS