കോവിഡ് കൂടുന്നു; ഇന്നലെ 765 കേസുകൾ

Covid-Kerala
SHARE

തിരുവനന്തപുരം ∙ സംസ്ഥാനത്ത് പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്നു. ഇന്നലെ 765 കേസുകൾ റിപ്പോർട്ട് ചെയ്തെന്നു മന്ത്രി വീണാ ജോർജ് അറിയിച്ചു. കേന്ദ്ര സർക്കാരിന്റെ കണക്ക് അനുസരിച്ച് രാജ്യത്താകെ ഇന്നലെ റിപ്പോർട്ട് ചെയ്തത് 1606 കേസുകൾ; മഹാരാഷ്ട്രയിൽ 696 കേസുകളും.

ആക്ടീവ് കേസുകളിലും കേരളമാണു മുന്നിൽ – 3389. വൈറസ് മുക്തരാകുന്നവരുടെ കണക്കിൽ ഇന്നലെ മഹാരാഷ്ട്ര മുന്നിൽ – 317 പേർ. കേരളത്തിൽ ഇന്നലെ 166 പേർ വൈറസ് മുക്തരായി.

ഒരു മാസത്തിനിടെ 20 പേർ കോവിഡ് ബാധിച്ചു മരിച്ചെന്നു മന്ത്രി അറിയിച്ചു. മരിച്ചവരിലേറെയും 60 നുമേൽ പ്രായമുള്ളവരാണ്. നേരത്തേ മരിച്ച 3 പേർക്കു കോവിഡ് ബാധിച്ചിരുന്നെന്നു ഇന്നലെ കണ്ടെത്തി. ഇതോടെ സംസ്ഥാനത്ത് ആകെ കോവിഡ് മരണം 71,617 ആയി. എറണാകുളം, തിരുവനന്തപുരം ജില്ലകളിലാണു കൂടുതൽ കേസുകൾ. 

മാസ്ക് ധരിക്കുക

ജനിതകപരിശോധന റിപ്പോർട്ട് അനുസരിച്ചു കേരളത്തിൽ പടരുന്നതു കോവിഡിന്റെ ഒമിക്രോൺ വകഭേദം. ഇതു മാരകമല്ലെങ്കിലും വ്യാപനശേഷി കൂടുതലാണ്. എല്ലാവരും മാസ്ക് ധരിക്കണമെന്നു മന്ത്രി വീണാ ജോർജിന്റെ സാന്നിധ്യത്തിൽ ചേർന്ന ഉന്നതതല യോഗം അഭിപ്രായപ്പെട്ടു.

English Summary: Covid cases increasing in Kerala

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ചുംബിക്കുന്നതു കണ്ടാൽ പോലും പ്രശ്നമാണ്

MORE VIDEOS
FROM ONMANORAMA